ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും തമിഴിലേക്ക് ചേക്കേറുന്നു. രജനീകാന്ത്
നായകനാകുന്ന ലിങ്ക എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
ചിത്രത്തിന്റെ ഷൂട്ടിംഗ് മൈസൂരില്‍ ആരംഭിച്ചു.
പ്രശസ്ത തെന്നിന്ത്യന്‍ നടി
അനുഷ്ക ഷെട്ടിയാണ് മറ്റൊരു നായിക.
രജനികാന്തിന്റെ മകള്‍ സൗന്ദര്യയുടെയും
സൂപ്പര്‍ നടന് ധനുഷിന്റെയും മകന്റെ പേരാണ് ലിങ്ക. ഈ പേരു തന്നെയാണ്
സിനിമയ്ക്കും നല്‍കിയിരിക്കുന്നത്.
കെ എസ് രവികുമാര്‍ ചിത്രം സംവിധാനം
ചെയ്യുന്നു. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുഹുര്‍ത്ത
ഷോട്ട് ചിത്രീകരിച്ചു. രജനികാന്ത്, കെ.എസ്.രവികുമാര്‍, സൊണാക്ഷി തുടങ്ങിയവരും
പങ്കെടുത്തു. ഐഫ അവാര്‍ഡ് ചടങ്ങിനു ശേഷം അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ
സൊണാക്ഷി ഉടന്‍ തന്നെ മൈസൂരില്‍ ഷൂട്ടിംഗിനായി പോവുകയായിരുന്നു. എ.ആര്.റഹ്മനാണ്
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുതുന്നത്.