ഫിലാഡല്‍ഫിയ: ഫോമാ കണ്വന്ഷന് ഔപചാരികമായ തുടക്കം കുറിച്ചു. വാലി ഫോര്‍ജ് കാസിനോ
റിസോര്‍ട്ടില്‍ രജിസ്ട്രേഷന് സ്വീകരിച്ചുകൊണ്ട് ഫോമാ പ്രസിഡന്റ് ജോര്‍ജ്
മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ മൂന്നുദിവസത്തെ
ഉത്സവത്തിന്റെ കൊടിയേറ്റം നിര്‍വഹിച്ചു.
താരങ്ങളായ മംമ്താ മോഹന്‍ദാസ്,
മനോജ് കെ. ജയന് എന്നിവര്‍ ചടങ്ങിന് സാക്ഷ്യംവഹിച്ചു. കണ്വന്ഷന് ചെയര്‍
അനിയന് ജോര്‍ജ്, രജിസ്ട്രേഷന് ചെയര്‍ കോര ഏബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
കണ്‍വന്‍ഷനിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. തോമസ്
ചാണ്ടി എം.എല്‍.എ, നോവലിസ്റ്റ് ബന്യാമിന്, മാധ്യമ പ്രവര്‍ത്തകരായ കെ.എ.
ഫ്രാന്‍സീസ്, ജോണ്‍ ബ്രിട്ടാസ്, ജോര്‍ജ് കള്ളിവയലില്‍ തുടങ്ങിയവരും നേരത്തെ
എത്തി.
ഒരുമണിയോടുകൂടി ഫിലിം ഫെസ്റ്റിവല്‍ തുടങ്ങും. അതോടെ
തുടര്‍ച്ചയായുള്ള ആഘോഷ പരിപാടികള്‍ അരങ്ങേറും.