ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവസികളുടെ
സമ്മേളനവും സമ്മര്‍ പിക്നിക്കും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക്
ഒരു മണി മുതല്‍ വൈകിട്ട് 7 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള മയാമി വുഡ്സില്‍
(8201 Caldwell Ave, Morton Grove, IL ) വെച്ച് വിപുലമായി ആഘോഷിക്കും.
ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ അയവിറക്കി പുതിയതും പഴയതുമായ അനുഭവങ്ങള്‍
പങ്കുവെയ്ക്കുന്നതിനും, സുഹൃദ്ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും വേണ്ടി
എല്ലാ കൂടല്ലൂര്‍ നിവാസികളേയും, കൂടല്ലൂരില്‍ നിന്നും വിവാഹംകഴിക്കപ്പെട്ടവരുടെ
കുടുംബങ്ങളേയും ഹാര്‍ദ്ദവമായി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ജോര്‍ജ് പുതുശേരില്‍ (224 578 6794), സണ്ണി ചേത്തലില്‍കരോട്ട്
(847 770 1614), തോമസ് ഇടിയാലില്‍ (224 392 6663), തോമസ് വാഴക്കാല (847 975
3639). ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ അറിയിച്ചതാണിത്.