ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഏറ്റവും വലിയ പ്രൊഫഷ്ണല്‍ കൂട്ടായ്മയായ എം.കെ.എം.ജിയുടെ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏരിയാ അസോസിയേഷന്റെ ഉദ്ഘാടനം ന്യൂയോര്‍ക്കിലെ കോട്ട്ലിയന് റസ്റ്റോറന്റില്‍ നടന്നു.
വടക്കേ അമേരിക്കയിലെ കേരളാ ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി.യുടെ ചരിത്രം ലോകമലയാളികള്‍ക്ക് മാതൃകയും അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതവുമാണ്. കരുണയോടൊപ്പം കരുതലും എന്ന സന്ദേശം ഓരോ ആതുര സേവകനും ഉണ്ടാകണമെന്ന സന്ദേശം നല്‍കികൊണ്ടാണ് എ.കെ.എം.ജി. മുന്നോട്ട് പോകുന്നത്. കൂടാതെ വളര്‍ന്നു വരുന്ന യുവ സമൂഹത്തെ നാളെയുടെ നന്മ മരമായി വളര്‍ത്തുക എന്ന ദൗത്യവും ഏറ്റെടുക്കുന്നു.
എ.കെ.എം.ജി. ന്യൂയോര്‍ക്ക് റീജിയണ്‍ പ്രസിഡന്റ് ഡോ.ധീരജ്നായര് കമലം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എ.കെ.എം.ജി. 2015 ലെ ഇലക്ട് പ്രസിഡന്റ് ഡോ.അലക്സ് തോമസും, സീനിയര്‍ മെമ്പര്‍ ഡോ. ജോസഫ് പൊറ്റനാട്ടും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സെക്രട്ടറി ഡോ. തോമസ് മാത്യൂ സംഘടനയുടെ ഭാവിപരിപാടികളും പദ്ധതികളും വിശദീകരിച്ചു.
2014,15 എ.കെ.എം.ജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പരിപാടികളാണ് സമയബന്ധിതമായി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി മെഡിക്കല്‍ പ്രോഗ്രാമുകള്‍, അമേരിക്കയിലെ വിവിധ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട തൊഴില്‍ അവസരങ്ങള്‍, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നവാഗതര്‍ക്ക് പരിശീലനം, സാംസ്കാരികവും വിദ്യാഭ്യാസ പ്രൊഫഷണല്‍ മേഖലകളില്‍ വളര്‍ന്നുവരുന്ന യുവതലമുറയെ പ്രാപ്തരാക്കുന്നതിനുള്ള പ്രോഗ്രാമുകള്‍, കേരളത്തില്‍ നിന്നും അമേരിക്കയിലെത്തുന്ന മെഡിക്കല്‍ പ്രൊഫഷ്ണലുകള്ക്കുള്ള സഹായം നല്‍കുകയും അവരകെ എ.കെ.എം.ജിയുമായി സഹകരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് സെക്രട്ടറി ചടങ്ങില്‍ വിശദീകരിച്ചു.
അഡൈ്വസറി ബോര്‍ഡിലേക്ക് ഡോ.ആന്റോ ജോസഫ്, ഡോ.മാത്യൂ ചെങ്ങോട്ട്, ഡോ.ചാക്കോ മാത്യൂ, ഡോ.മോഹന്‍ ഏബ്രഹാം, ഡോ.ജോണ്‍ ബെഞ്ചമിന്‍ എന്നിവരേയും എക്സിക്യൂട്ടീവ് കമ്മറ്റിലേക്ക് ഡോ. അലക്സ് മാത്യൂ, ഡോ.മധു ഭാസ്ക്കര്‍, ഡോ.ദീപു അലക്സാണ്ടര്‍, ഡോ.ഗീതാമേനോന്‍, ഡോ.ആശാലത നായര്‍, ഡോ. സാബു വര്‍ഗീസ് എന്നിവരേയും തിരഞ്ഞെടുത്തു.
മെട്രോ റീജിയണില്‍നിന്ന് എഴുപതില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി ഡോ.ആശാലത നായര്‍ ആയിരുന്നു. ഡോ.ജോസഫ് പൊറ്റനാട്ട് ആശംസകള്‍ നേര്‍ന്നു. ഡോ.ഗീതാമേനോന്‍ നന്ദിപ്രകാശിപ്പിച്ചു. സാബു ലൂക്കോസ് നയിച്ച ഫിനാഷ്യല്‍ പ്ലാനിംഗ് സെമിനാറും, ശാലിനി രാജേന്ദ്രന്, തോമസ് സഖറിയ എന്നിവരുടെ സംഗീത വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി.