ഫിലഡല്‍ഫിയ: ടെലിവിഷന്‍ സംപ്രേക്ഷണ രംഗത്ത് ചരിത്ര്യം സൃഷ്ടിച്ച് ലോകമെമ്പാടും
കോടിക്കണക്കിന് ജനങ്ങളുടെ ഇഷ്ട ചാനലായി മാറിയ ഏഷ്യാനെറ്റ് ന്യൂ സ്, അതിന്റെ
ജൈത്രയാത്ര തുടരുകയാണ്. 1995-ല്‍ ആരംഭിച്ച ഈ ചാനല്‍ ഇതിനോടകം തന്നെ, കേരളത്തിന്റെ
സ്വന്തം എന്ന ചാനല്‍ എന്ന ഖ്യാതിയും നേടിക്കഴിഞ്ഞു. ലോകമെങ്ങും സമാധാനവും സന്തോഷവും
പ്രചരിപ്പിക്കുവാന്‍ ഉദ്ദേശിച്ച് തുടങ്ങിയ `സാന്റാ യാത്ര' ഫിന്‍ലാന്‍ഡ്,
അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി കേരളത്തിലെത്തുമ്പോള്‍
ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെ സ്നേഹ സന്ദേശമാണ് ഏഷ്യാനെറ്റ് സാന്റായിലൂടെ
കേരളത്തിലെത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂ സ് ടീം നയിക്കുന്ന ഈ യാത്ര
ഫിന്‍ലാന്റില്‍ നിന്നാരംഭിച്ച് വത്തിക്കാനിലെത്തി സെന്റ് പീറ്റേഴ്സ്
സ്ക്വയറിലെത്തി പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെ ആശീര്‍വ്വാദവും സ്വീകരിച്ച്
ലോകജനതയ്ക്കായി സ്നേഹത്തിന്റെയും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും
സൗഹൃദത്തിന്റേയും സന്ദേശവുമായി അമേരിക്കയിലെത്തുന്നു.
സിന്ധു സൂര്യകുമാര്‍
(ഏഷ്യാനെറ്റ് കവര്‍ സ്റ്റോറി അവതാരക/റിപ്പോര്‍ട്ടര്‍), അനില്‍ അടൂര്‍ (ന്യൂ സ്
എഡിറ്റര്‍), പി.ജി. സുരേഷ് കുമാര്‍ (നേര്‍ക്കുനേര്‍ അവതാരകന്/റിപ്പോര്‍ട്ടര്‍),
സുരേഷ് ബാബു ചെറിയത്ത് (പ്രസിഡന്റ്, ഏഷ്യാനെറ്റ് യു.എസ്.എ.), ബിജു സക്കറിയ
(പ്രോഗ്രാം ഡയറക്ടര്‍, ഏഷ്യാനെറ്റ് യു.എസ്.എ.), മാത| വര്‍ഗീസ് (ഓപ്പറേഷഷന്സ്
മാനേജര്‍, ഏഷ്യാനെറ്റ് യു.എസ്.എ.) എന്നിവര്‍ സാന്റായെ
അനുഗമിക്കും.
ഡിസംബര്‍ 1 മുതല്‍ 7 വരെ അമേരിക്കയില്‍ പര്യടനം നടത്തുന്ന
സാന്റായെ സ്വീകരിക്കുവാന്‍ ഫിലഡല്ഫിയയിലുള്ള എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ്
ഇന്ത്യന്‍ ചര്‍ച്ചസ് ഒരുങ്ങിക്കഴിഞ്ഞു. നിങ്ങളെ ഏവരേയും സാദരം ക്ഷണിക്കുന്നു.
ഡിസംബര്‍ 4 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സീറോ മലബാര്‍ ചര്‍ച്ച്
ഓഡിറ്റോറിയത്തില്‍ (608 വെല്‍ഷ് റോഡ്, ഫിലഡല്‍ഫിയ) വെച്ചാണ് സാന്റായുടെ
സ്വീകരണച്ചടങ്ങുകള്‍ നടക്കുക.
സാന്റാ യാത്ര വിവിധ ദിവസങ്ങളില്‍ ന്യൂ സ്
ചാനലിലൂടെയും പ്രത്യേക പരിപാടിയായും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം
ചെയ്യുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിന്‍സന്റ് ഇമ്മാനുവല്‍
215 880 3341