മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിതം ചെമ്മീന്റെ മൂന്നാം ഭാഗം വരുന്നു.
യുവ നടി അന്‍സിബയാണ് ചിത്രത്തില്‍ നായികയാകുന്നത്.
'ഉത്തര ചെമ്മീന്‍' എന്ന
പേരില്‍ ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലതാരമായി
മലയാളികള്‍ക്ക് സുപരിചിതനായ ബിയോണ് ജെമനി ആണ് നായകന്. മധുവും ഈ ചിത്രത്തില്‍
അഭിനയിക്കുന്നുണ്ട്.
പ്രശസ്ത സാഹിത്യകാരന് തകഴി ശിവശങ്കര പിള്ളയുടെ
ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമാണ്
ചെമ്മീന്‍. 1965 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സത്യനും ഷീലയും മധുവുമാണ്
േകന്ദ്രകഥാപാത്രങ്ങളായി എത്തിയത്. മലയാള സിനിമയുടെ ഒരു ചരിത്രം തന്നെ ചെമ്മീനിന്
പറയാനുണ്ട്. പ്രസിഡന്‍സ് ഗോള്‍ഡ് മെഡലും നഷണല്‍ ഫിലീം അവാര്‍ഡില്‍ മികച്ച
ഫീച്ചര്‍ ഫിലീമിനുള്ള പുരസ്കാരവും ചെന്മീന് സ്വന്തമാക്കി. ഈ വിജയം
ബോളിവുഡിലേക്കും ഹോളിവുഡിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.
1998
ല്‍ അനില്‍ ആദിത്യന് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കി. 'തിരകള്‍ക്കപ്പുറം'
എന്ന് പേരിട്ട ചിത്രത്തില്‍ സുരേഷ് ഗോപിയും മഞ്ജു വാര്യരുമാണ് മുഖ്യ
കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ രണ്ടാം
ഭാഗത്തിന് കഴിഞ്ഞില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല