ഷിക്കാഗോ: എറണാകുളം പനമ്പള്ളി നഗറില്‍, കൊന്നയില്‍ കുടുംബാംഗവും, ഷിക്കാഗോ റോക്ക്
ഫോര്‍ഡില്‍ താമസക്കാരനുമായ ഡോ. ജോണ്‍ അലക്സാണ്ടറുടെ ഭാര്യ അന്ന ശാന്തി
അലക്സണ്ടര്‍ (39) നിര്യാതയായി. ആലുവ ചക്കുപുരയ്ക്കല്‍ പരേതനായ സി.കെ.
കുര്യന്റേയും, ലില്ലി കുര്യന്റേയും മകളാണ് പരേത.
സെറീന- ഏകമകള്‍.
സെപ്റ്റംബര്‍ അഞ്ചിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ദി
ഓക് ഫ്യൂണറല്‍ ഹോമില്‍ വെച്ച് (The Oaks Funeral home, 1201, E. iriving Park Road,
Itasca) പൊതുദര്‍ശനം നടത്തപ്പെടും.
സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച രാവിലെ
8.30-ന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (905 S kent Ave,
Elmhurst) വെച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൗണ്ട് എംബ്ലം
സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (520 E. Grand Ave, Elmhurst). കൂടുതല്‍
വിവരങ്ങള്‍ക്ക്: ദിലീപ് 630 246 0960.