ഹൂസ്റ്റണ്‍ : സൗത്ത് ഷോര്‍ മലയാളി അസോസിയേഷന്റെ (ലിഗ്സിറ്റി/ഗാന്വസ്റ്റണ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ജേക്കബ് തെരുവത്തിന്റെ ഭവനത്തില്‍ വച്ച് നടത്തി. പ്രസിഡന്റ് ബിജോ സെബാസ്റ്റ്യന്‍, രേണു, അനു, സിന്‍ജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജോസഫ് മുപ്പത്തില്‍ ഓണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരണം നല്കി ആശംസകള്‍ അറിയിച്ചു. ബിജോ സെബാസ്റ്റ്യന്‍ മാവേലിയായി വേഷം കെട്ടിയത് പരിപാടിയ്ക്ക് കൊഴുപ്പേകി.
മിഠായിപെറുക്കല്‍, മാവേലിയ്ക്ക് വാലുവരയല്, വടംവലി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കലാകായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ഹനാ ചിക്കുവിന്റെയും കാതറീന് ഔസേപ്പിന്റെയും ലളിതഗാനാലാപനത്തിനും, ഡോ. ചിക്കു, ജേക്കബ്, ഔസേപ്പ്, എം.സി.ചാക്കോ തുടങ്ങിയവരുടെ കപ്പിള്‍ ഡാന്‍സിനു ശേഷം വിജയികള്‍ക്ക് സമ്മാനദാനത്തോടുകൂടി ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു. വന്നുചേര്‍ന്നവര്‍ക്കു വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി