വാഷിംഗ്ടണ്‍: സുവിശേഷ സേവിക സംഘം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം പതിനഞ്ചാമത്
ദേശീയ സമ്മേളനം ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു വരെ വാഷിംഗ്ടണില്‍ നടക്കും.
ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, തോമസ് മാര്‍ തിമഥിയോസ്, ഡോ. ആനി
മാത്യൂസ്, സീന ഏബ്രഹാം എന്നിവര്‍ സമ്മേളനത്തില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം
നല്‍കും.
സമ്മേളനത്തിന്റെ പഠന വിജയമായ എംബറിംഗ് വിമന്‍ ആന്‍ഡ് എന്‍
റിച്ചിംഗ് ദ് ഫാമിലി എന്നതിന്റെ അടിസ്ഥാനമാക്കി പഠനങ്ങള്‍ നടക്കും. നോര്‍ത്ത്
അമേരിക്കന്‍ ഭദ്രാസനത്തിലുള്ള മാര്‍ത്തോമ സേവികാ സംഘം അംഗങ്ങള്‍ സമ്മേളനത്തില്‍
പങ്കെടുക്കും. റവ. തോമസ് ശാമുവലിന്റെ നേതൃത്വത്തില്‍ മിനി രാജന് (ജനറല്‍
കണ്‍വീനര്‍), സാറാമ്മ തോമസ് (വൈസ് പ്രസിഡന്റ്), മേരി ജോര്‍ജ് (സെക്രട്ടറി),
മറിയാമ്മ നൈനാന് (ട്രഷറര്‍), സാലി ജോര്‍ജ് ഫിലിപ്പ് (രജിസ്ട്രേഷന്), സൂസമ്മ
ജോസഫ് (ട്രാന്സ്പോര്ട്ടേഷന്), എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം
നല്‍കും.
മാര്‍ത്തോമ ചര്‍ച്ച ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സേവികാ സംഘം
ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.