ഡിട്രോയ്റ്റ്: ശിശിരകാലത്തിന്റെ പടിവാതില്ക്കല് നില്ക്കുന്ന മിഷിഗണിലെ
ഡിട്രോയിറ്റില്‍, മിഷിഗണിലെ മലയാളികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി അസോസിയേഷന്
ഒരു വണ്‍ ഡേയ് ബാഡ്മിന്റ്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 22 ശനിയാഴ്ച നടത്തുവാന്‍
തീരുമാനിച്ചിരിക്കുന്നു. വാറനിലെ മൌണ്ട് റോഡിലുള്ള അത്ലെടിക് ട്രെയിനിംഗ്
കോമ്പ്ളെക്സിലെ ഇന്‍ഡോര്‍ കോര്‍ട്ടിലാണ് ബാഡ്മിന്റ്റണ്‍ കളി നടത്തപെടുന്നത്.
പുറത്തു മഞ്ഞു പെയ്യുമ്പോള്‍, അകത്തു വാശിയേറിയ മത്സരം
നടത്തപ്പെടുകയായിരിക്കുമെന്നു സംഘാടകര്‍ പറഞ്ഞു.
മെന്‍സ് ഡബിള്‍സും
മിക്സഡ് ഡബിള്‍സും എന്നിങ്ങനെ രണ്ടു വിഭാഗത്തിലായിരിക്കും മത്സരങ്ങള്‍.
ടൂര്‍ണമെന്റിന്റെ കണ്‍വീനറായി ബിജോയിസ് കാവണാനും കോ കണ്‍വീനറായി ചാള്‍സ് തോമസും
പ്രവര്‍ത്തിക്കുന്നു. ഒന്നാം സമ്മാനം $200/, രണ്ടാം സമ്മാനം $100/, മൂന്നാം
സമ്മാനം $50/ എന്നിങ്ങനെ കാഷ് െ്രെപസും എവര്‍ റോളിങ്ങ്
ട്രോഫികളുമായിരിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
എത്രെയും പെട്ടെന്ന് സംഘാടകരുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്
സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ചാഴികാടന് 734 516
0641.