കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ തമിഴ്നാട്
മുഖ്യമന്ത്രി ജയലളിതയുടെ അനുമതി വേണ്ടെന്ന് മന്ത്രി കെ.എം മാണി. ജയലളിത
എത്ര ലേഖനം എഴുതിയാലും പുതിയ അണക്കെട്ട് നിര്‍മ്മിക്കും. ഇക്കാര്യത്തില്‍
കേരളം പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് യു.ഡി.എഫിന്റെ ഉപവാസ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. സര്‍ക്കാരിന്
മറ്റൊന്നും നോക്കാനില്ല. ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ തമിഴ്നാട്
സര്‍ക്കാരിനുമേല്‍ കേരളം സമ്മര്‍ദ്ദം ചെലുത്തണമെന്നും മാണി ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല