തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ റോഷി അഗസ്റ്റിന്
എം.എല്‍.എ.യ്ക്ക് പകരം ചപ്പാത്തിലെ സമരപ്പന്തലില്‍ മോന്‍സ് ജോസഫ്
എം.എല്‍.എ. അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. അതിനിടെ
വണ്ടിപ്പെരിയാര്‍ സമരപ്പന്തലിനിന്ന് എസ്.രാജേന്ദ്രന് എം.എല്‍.എയെ അറസ്റ്റു
ചെയ്ത് നീക്കി. ഒന്‍പത് ദിവസം നിരാഹാര സമരം തുടര്‍ന്ന അദ്ദേഹത്തിന്റെ
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണിത്.
വണ്ടിപ്പെരിയാറില്‍ സമരസമിതി കണ്‍വീനര്‍ ബി.ബിനുവിന്റെ നിരാഹാരം ഒന്‍പതാം
ദിവസത്തേക്ക് കടന്നു. സമിതി ജനറല്‍ കണ്‍വീനര്‍ സാബു വേങ്ങവേലിയുടെയും
കേന്ദ്രകമ്മിറ്റിയംഗം കെ.പി.എം. സുനിലിന്റെയും നിരാഹാരം രണ്ടുദിവസം
പിന്നിട്ടു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഇ.എം. ആഗസ്തിയുടെ നിരാഹാരം
നാലാംദിവസത്തേക്ക് കടന്നു. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ റിലേ ഉപവാസം ഇതോടെ
1814 ദിവസം പിന്നിട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല