മംഗലാപുരം: നാവികസേന ഹെലിക്കോപ്റ്ററിന് തീപിടിച്ചു. കൊച്ചിയില്‍ നിന്ന്
പരീക്ഷണ പറക്കലിന്റെ ഭാഗമായി മുംബൈയിലേക്ക് പുറപ്പെട്ട ഹെലിക്കോപ്റ്ററിനാണ്
തീപിടിച്ചത്. മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം പാര്‍ക്കിങ്
പ്രദേശത്തേക്ക് മാറ്റുമ്പോഴാണ് തീയും പുകയും ശ്രദ്ധയില്‍പെട്ടത്. ഉടന്‍
തന്നെ അഗ്നിശമന യൂണിറ്റ് തീകെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി.
ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഏഴ് നാവിക
ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേര് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല