പ്രശസ്ത ചലച്ചിത്ര നടി പദ്മപ്രിയ വിവാഹിതയായി. ഗുജറാത്ത് സ്വദേശി ജാസ്മിന്
പദ്മപ്രിയയുടെ കഴുത്തി മിന്നു കെട്ടിയത്. പ്രണയ വിവാഹമാണ്.
മുന്‍
ബ്രിഗേഡിയര്‍ വി.കെ.ജാനകി റാമിന്റെയും വിജയയുടെയും മകളായ പത്മപ്രിയ 'കാഴ്ച` എന്ന
സിനിമയിലൂടെ മലയാളത്തിലെത്തിയത്. കുറച്ചുകാലം കൊണ്ട് തന്നെ മികച്ച
അഭിനേത്രിയാണെന്ന് തെളിയിച്ചു. ഭരതനാട്യ നര്‍ത്തകി കൂടിയായ പദ്മപ്രിയ തെലുങ്ക് ,
കന്നഡ, തമിഴ്, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും പദ്മപ്രിയ
അഭിനയ രംഗത്ത് തുടരും.
വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ പത്മപ്രിയ
ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗവേഷണം
നടത്തിയിരുന്നു. ഈ പഠനകാലത്താണ് ജാസ്മിനെ കണ്ടുമുട്ടിയതും പ്രണയിച്ചതും.
അടുത്തിടെ റിലീസ് ചെയ്ത 'ഇയ്യോബിന്റെ പുസ്കകം` ആണ് പദ്മപ്രിയയുടേതായി ഒടുവില്‍
പുറത്തിറങ്ങിയ ചിത്രം.
ന്യൂയോര്‍ക്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജന
പദ്ധതികളെക്കുറിച്ച് ഗവേഷണം നടത്തിയ ജാസ്മിന് ഇപ്പോള്‍ ഇന്ത്യയിലെ പോവര്‍ട്ടി
ഇറാഡിക്കേഷന്‍ ലാബ് (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ലാബ് )എന്ന സംഘടനയില്‍ ജോലി
ചെയ്യുകയാണ്.
വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്
പങ്കെടുത്തത്.