ഷിക്കാഗോ: ആത്മപകര്‍ച്ച എന്ന ആത്മീക മുന്നേറ്റത്തിന്റെ ഭാഗമായി ഷിക്കാഗോയില്‍
നടക്കുന്ന `കാര്‍ണിവല്‍ ഓഫ് ജോയ്' എന്ന സുവിശേഷ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍
പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍
നിന്നും അനേകം വിശ്വാസികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലോക പ്രശസ്ത സുവിശേഷ
പ്രാസംഗികനും, കോട്ടയം ഹെവന്‍ലി ഫീസ്റ്റിന്റെ ശുശ്രൂഷകരില്‍ പ്രധാനിയുമായ ഡോ.
തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ദൈവ വചനം പ്രസംഗിക്കുന്നതും, രോഗികള്‍ക്കായി
പ്രാര്‍ത്ഥിക്കുന്നതുമാണ്. ജൂണ്‍ 10 മുതല്‍ 12 വരെ തീയതികളില്ദിവസവും വൈകിട്ട്
ആറുമണിക്ക് 900 N wolf road, Mt Prospect, IL 60056-ല്‍ വെച്ചാണ് യോഗങ്ങള്‍
നടക്കുന്നത്.
ജൂണ്‍ 3 മുതല്‍ 5 വരെ തോമസുകുട്ടി ബ്രദറിന്റെ നേതൃത്വത്തില്‍
ഡാളസില്‍ വെച്ച് നടക്കുന്ന `ഹാര്‍വെസ്റ്റ് ഓഫ് ജോയി' അനേകര്‍ക്ക്
അനുഗ്രഹമായിരുന്നു.
ജൂണ്‍ 13-ന് കാനഡയിലും, ജൂണ്‍ 15-ന് ഫിലാഡല്‍ഫിയയിലും
ജൂണ്‍ 17, 18 തീയതികളില്‍ മിനിസോട്ടയിലും, ജൂണ്‍ 19,20 തീയതികളില്‍ ഹൂസ്റ്റണിലും
തോമസുകുട്ടി ബ്രദര്‍ ശുശ്രൂഷകള്‍ നയിക്കുന്നതും രോഗികള്‍ക്കായി
പ്രാര്‍ത്ഥിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 847 833
1400. www.thehevenlyfeast.org ഈ യോഗങ്ങളിലേക്ക് സഭാ വ്യാത്യാസം കൂടാതെ ഏവര്‍ക്കും
പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.