തന്റെ വിവാഹ വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് തമിഴ് നടി അഞ്ജലി പറയുന്നു. നടന്
സതീഷിനെ വിവാഹം കഴിച്ചുവെന്ന് ഗോസിപ്പ് പരന്നിരുന്നു.
ഈ ഗോസിപ്പ്
ശരിയല്ലെന്നും താന്‍ അഞ്ജലിയെ വിവാഹം കഴിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സതീഷ്
സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ച് താനിപ്പോള്‍
ചിന്തിച്ചിട്ടുപോലുമില്ലെന്നും അഭിനയത്തിലാണ് തന്റെ ശ്രദ്ധ മുഴുവനെന്നും
അഞ്ജലിയും വ്യക്തമാക്കുന്നു. തമിഴിലും കന്നഡയിലുമായി നാലോളം ചിത്രങ്ങളില്‍ അഞ്ജലി
ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്
അമേരിക്കയിലാണ് താരമിപ്പോള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല