ന്യൂയോര്‍ക്ക്: ഒരു കേന്ദ്ര മന്ത്രിയുടെ അന്തസ്സിനു ചേരാത്ത വിധം കേരളജനതയുടെ
ആവശ്യങ്ങളെ പരിഹാസത്തോടെ കാണുന്ന മന്ത്രി ചിദംബരം സ്വയം തിരുത്തുവാന്‍
തയ്യാറാവണമെന്നും, മറിച്ചാണെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും
തോമസ് ടി. ഉമ്മന്‍ (ചെയര്മാന്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കൊണ്ഗ്രസ്)
ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തെ പറ്റിയുള്ള
അദേഹത്തിന്റെ അറിവ് വളരെ പരിമിതമാണെന്നു കരുതുന്നു. ഈ മന്ത്രിയെ മന്ത്രിസഭയില്‍
നിന്നും പുറത്താക്കണോ വേണ്ടയോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കണം. തമിഴ്
നാട്ടില്‍ മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് അധികൃതര്‍
വീണ്ടും പരാജയപ്പെടുന്നു. മറുനാടന്‍ മലയാളികളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം
കേരള സര്‍കാരിനുണ്ട്. തമിഴ്നാടിന്റെയും കേരളത്തിന്റെയും വിവേകികളായ
നേതാക്കന്മാര് ദുര് വാശി വെടിഞ്ഞു, ഒന്നിച്ചിരുന്നു ഇതിനൊരു പരിഹാരം
കണ്ടെത്തുകയാണ് വേണ്ടത്. അതോടൊപ്പം ഇടുക്കി തമിഴ് നാടിനോട് ചേര്‍ക്കണമെന്ന്
ആവശ്യപ്പെട്ടു കൊണ്ട് അടുത്തയിടെ കുമളിയില്‍ നടന്ന സംഭവങ്ങളില്‍ ദേവി കുളത്തെ എം
എല്‍ എ യുടെ പങ്കു ഉണ്ടോ എന്നത് അന്വേഷണവിധേയമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
അദേഹത്തിന്റെ നിലപാടുകളെ പറ്റി അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന്
കരുതുന്നതായും തോമസ് ടി. ഉമ്മന്‍ പറഞ്ഞു.