Image

മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയില്‍ മാത്രമെന്ന് യോഗി ആദിത്യനാഥ്

Published on 02 March, 2015
മുസ്ലിംകള്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയില്‍ മാത്രമെന്ന് യോഗി ആദിത്യനാഥ്

ഹബ്ബാലി: ലോകത്ത് മുസ്ലിംകള്‍ ഏറ്റവും സുരക്ഷിതരായി ജീവിക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്ന് ബി.ജെ.പി എംപി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ ഉദാരചിത്തരും പുരോഗമനവാദികളുമായതു കൊണ്ടാണ് മുസ്ലിംകള്‍ ഏറ്റവും സുരക്ഷിതരായി ഇവിടെ കഴിയുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. ഹബ്ബാലിയില്‍ നടന്ന വിരാട് ഹിന്ദു സംവേശ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍്റെ മദര്‍ തെരേസ പരാമര്‍ശത്തെ അദ്ദേഹം ശരിവെച്ചു. പാവങ്ങളെ സേവിക്കുന്നു എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുന്നത് ശരിയല്ളെന്ന് ആദിത്യനാഥ് വ്യക്തമാക്കി.

Join WhatsApp News
Indian 2015-03-02 09:27:15
സ്വന്തം രാജ്യത്തു സ്വതന്ത്രരായി ജീവിക്കുന്നത് ആരുടെയൊ ഔദാര്യമാണത്രെ? ഇത്തരം പ്രസ്ഥാവനകള്‍ ഇന്ത്യയെ വെട്ടിമുറിക്കാനെ ഉതകൂ. ആര്‍.എസ്.എസ്. ചിന്തിക്കുന്നത് ന്യൂനപക്ഷങ്ങളെയൊക്കെ സക്തികൊണ്ടു കീഴ്‌പെടുത്താമെന്നാണു.എത്ര കാലം? സെക്കുലറിസം ഇല്ലാതാകുമ്പോല്‍ ഇന്ത്യയും ഇന്നത്തെ രീതിയില്‍ ഇല്ലാതാകും. അതു വേണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക