കോഴിക്കോട്: ഐ.ഐ,എമ്മും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ടാഫില്‍
ബോധവത്കണത്തിന്റെ ഭാഗമായി നടത്തിയ മിനി മാരത്തണ്‍ കോഴിക്കോട് കടപ്പുറത്ത് മേയര്‍
എന്‍.കെ. പ്രേമജം ഫ്ളാഗ് ഓഫ് ചെയ്തു.
പുരുഷന്മാരുടെ പത്ത്
കിലോമീറ്റര്‍ മാരത്തണില്‍ കെനിയക്കാരനായ ബെഞ്ചമിന്‍ കിപ്റോപ്പ് (28:53.04)
ഒന്നാമനായി. മഹാരാഷ്ട്രക്കാരനായ പ്രത്മേഷ് (29:12.36), കെനിയക്കാരനായ
ഇസ്ഹാക്ക് (29:16.83) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍.
വനിതകളുടെ 10 കിലോമീറ്റര്‍ മാരത്തണില്‍ കോഴിക്കോട്ടുകാരായ ബിന്‍സി എ.എം
(40:37. 37) ഒന്നാമതായി. കെനിയക്കാരിയായ മിര്ഗിയ (40:48. 17), ഫ്രാന്‍സുകാരിയായ
ജ്വലിറ്റ (49:11.04) മിനിറ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പുരുഷന്മാരുടെ 45 പ്ലസ് വിഭാഗം മാരത്തണില്‍ കാസര്‍ഗോഡുകാരനായ പത്മനാഭന്
വി.കെ ഒന്നാമനായി.
കോഴിക്കോട് നടന്ന മിനി മാരത്തണില്‍ പങ്കെടുത്ത 78 വയസുള്ള മോഹനനനും, 4 വയസുകാരി അതിഥിയും.
വനിതകളുടെ മാരത്തണില്‍ ബിന്‍സി എ.എം. ഒന്നാമത്തെത്തുന്നു
10 കിലോമീറ്റര്‍ മാരത്തണ്‍ മത്സരത്തില്‍ നിന്ന്
മാരത്തണ്‍ മത്സരവേദിയില്‍ 11 എം. വിദ്യാര്‍ത്ഥിനികള്‍ രാഗം ഫെസ്റ്റിന്റെ മുദ്ര അണിഞ്ഞെത്തിയപ്പോള്‍.