തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാവേറുകളായി സംഘര്ഷസ്ഥലത്തേക്കു സ്ത്രീകളെ പറഞ്ഞുവിട്ടിട്ടു ലൈംഗിക ആക്രമണം നടന്നുവെന്നു പറയുന്നതു ദുഃഖകരമാണ്. നൂറുകണക്കിനാളുകള്‍ കൂടിനില്ക്കുന്ന സ്ഥലത്ത് എങ്ങനെ ലൈംഗിക ആക്രമണം നടക്കുമെന്നാണു പറയുന്നത്. പ്രതിപക്ഷം സ്ത്രീസുരക്ഷാ നിയമത്തെപ്പോലും അപഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. | |