തിരുവല്ലാ അസോസിയേഷന് ഓഫ് ഡാളസിന്റെ 5-ാമത് വാര്‍ഷികവും, ക്രിസ്തുമസ്
പുതുവത്സര ആഘോഷങ്ങളും ജനുവരി 14 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് സെന്റ്
ഇഗ്നേഷ്യസ് ജാക്കോബൈറ്റ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
പൊതുസമ്മേളനം, ഡാളസിലെ വിവിധ കലാകാരന്മാര് അവതരിപ്പിക്കുന്ന
കലാപരിപാടികള്‍ , വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്തനായ പ്രാസംഗീകനും, ജനനി മാഗസിന്റെ പത്രാധിപരും, മുന്‍ ഫൊക്കാന
പ്രസിഡന്റും കൂടിയായ ശ്രീ. ജെ.മാത്യൂസ് പ്രസ്തുത പരിപാടിയില്‍ മുഖ്യാതിഥി
ആയിരിക്കുന്നതാണ്.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നാട്ടിലും, അമേരിക്കയിലുമായി
വളരെ പ്രശംസനീയമായ രീതിയില്‍ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
നടത്തികൊണ്ട് മറ്റ് ഇതര സംഘടനകള്‍ക്ക് ഒരു മാതൃകയാണ് തിരുവല്ല അസോസിയേഷന് .
ഡാളസില്‍ ഉള്ള നല്ലവരായ എല്ലാ തിരുവല്ല നിവാസികളെയും, മറ്റ്
സുഹൃത്തുക്കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി
പ്രസിഡന്റ് സോണി ജേക്കബ്, സെക്രട്ടറി തമ്പി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സോണി ജേക്കബ്-469-767-3434
തമ്പി വര്‍ഗീസ്- 214-235-1774
മാത്യൂ സാമുവല്‍ - 972-890-7025