മധുര: തമിഴ്നാട്ടില്‍ ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍
നാല്പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെ മുരുകേശന്(65),
ജി ശങ്കരലിംഗം(50), ആര് സുന്ദരരാജന്(55), എസ് മാരിമുത്തു(70) എന്നിവര്‍ക്കാണ്
പരിക്കേറ്റത്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിമരുന്ന് സൂക്ഷിക്കുന്ന ഷെഡിലേക്കും തീ
പടര്‍ന്നത് ഭീതി പരത്തി. ശിവകാശി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.