അഡ്വാന്‍സ് വാങ്ങി അഭിനയിക്കാനെത്തിയില്ല; നടന് കലാഭവന്‍ മണിക്ക് വിലക്ക്
Published on 28 March, 2015
കൊച്ചി: അഡ്വാന്‍സ് വാങ്ങിയിട്ടും അഭിനയിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് നടന്
കലാഭവന്‍ മണിക്ക് സിനിമാ നിര്‍മ്മാതാക്കള്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്കിയ ശേഷം കലാഭവന്‍ മണിയെ മറ്റു സിനിമകളില്‍
അഭിനയിപ്പിച്ചാല്‍ മതിയെന്നും നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു. ദൈവം സാക്ഷി
എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്കിയ ശേഷം കലാഭവന്‍
മണി ലൊക്കേഷനിലെത്തിയില്ല എന്നാ ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്നേഹജിത്ത് പരാതി
നല്‍കിയത്. നിര്‍മാതാവിനുണ്ടായ നഷ്ടം നികത്താതെ കലാഭവന്‍ മണിയെ സിനിമകളില്‍
അഭിനയിപ്പിക്കേണ്ടെന്നാണ് തീരുമാനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല