കൊച്ചി: താന്‍ ഇനി സിഗററ്റും മദ്യവും ഉപയോഗിക്കില്ലെന്ന് കൊക്കെയ്ന്‍ കേസിലെ പ്രതിയും യുവനടനുമായ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അനുസരണക്കേട് കാണിച്ചതിനുള്ള ഫലമാണ് അനുഭവിച്ചത്. തന്റെ മാതാപിതാക്കള്ക്കുണ്ടായതു പോലെയുള്ള അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെയെന്നും ഷൈന്‍ പറഞ്ഞു. കൊക്കെയ്ന്‍ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം കൊച്ചി പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.
കൊക്കെയ്ന്‍ കേസില്‍ സുഹൃത്തുക്കള്‍ തന്നെ ഒറ്റിക്കൊടുത്തതായി കരുതുന്നില്ല. വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയില്‍ അഭിനയിക്കുന്ന താന്‍ അത് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. 15 ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നും ഷൈന്‍ പറഞ്ഞു.