Image

ബീഫ് നിരോധം തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Published on 06 April, 2015
ബീഫ് നിരോധം തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: പോത്തൊഴിച്ചുള്ള മാട്ടിറച്ചി നിരോധം തുടക്കം മാത്രമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംമ്പെ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ പശു പരമ്പരയില്‍പ്പെട്ടവയെ മാത്രമാണ് നിരോധിച്ചതെന്നും ഭാവിയില്‍ മറ്റ് മൃഗങ്ങളെ അറുക്കുന്നതും നിരോധിക്കുമെന്നും സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ സുനില്‍ മനോഹര്‍ കോടതിയില്‍ പറഞ്ഞു.
മാട്ടിറച്ചി നിരോധം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ഗൗവംശ് രക്ഷണ്‍ സന്‍വര്‍ദ്ധന്‍ പരിഷത്തും നിലവിലെ സ്‌റ്റോക്ക് ഒഴിവാക്കാന്‍ സമയം തേടി മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.
മാട്ടിറച്ചി നിരോധം ഭരണഘടനാ തത്വങ്ങള്‍ പ്രകാരമാണെന്നും മൃഗങ്ങളോടുള്ള ക്രൂരതയെ തടയാന്‍ ലക്ഷ്യമിട്ടാണെന്നുമാണ് ജസ്റ്റിസുമാരായ വി.എം കനാഡെ, എ.ആര്‍ ജോഷി എന്നിവര്‍ക്കു മുമ്പാകെ സര്‍ക്കാര്‍ ന്യായം നിരത്തിയത്. അങ്ങിനെയെങ്കില്‍ എന്തുകൊണ്ടാണ് മാടുകളെ കൊല്ലുന്നത് മാത്രം നിരോധിച്ചതെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് മറ്റു മൃഗങ്ങളെ അറുക്കുന്നതും നിരോധിക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയത്.

Join WhatsApp News
വിദ്യാധരൻ 2015-04-06 13:52:47

ഞാനൊരു പാവം പശുവാണ്‌ 

 

ഞാനൊരു പാവം പശുവാണ്‌ 

എന്നെ വെറുതെ വിട്ടേര്

എന്നെ പലരും കാണുന്നു 

പലരൂപത്തിൽ കാണുന്നു 

കൃഷിക്കാരാണെൻ മിത്രങ്ങൾ 

അവരെന്നെ നന്നേ നോക്കുന്നു 

പച്ചപ്പുല്ലും വെള്ളവുമായി 

എന്നെ തീറ്റി പുലർത്തുന്നു  .

അവരെകാണും മാത്രയിൽ ഞാൻ 

ആനന്ദത്താൽ തുള്ളുന്നു 

എന്നുടെ മുലകൾ ചുരത്തുന്നു.

പാലും ചാണകോം  അവർക്കായി 

ഉപഹാരമായി നല്കുന്നു

ചിലരാണെങ്കിൽ കള്ളന്മാർ 

അവരുടെ നോട്ടം ശരിയല്ല 

കശാപ്പു കത്തിയുമായൊരുത്തൻ 

നാട്ടിൽ നിന്ന് കറങ്ങുന്നു 

മീശപിരിച്ചവൻ നോക്കുമ്പോൾ

അടിമുടി നിന്ന് വിറക്കുന്നു  

തനിയെ ഞാൻ മൂത്രം ഒഴിക്കുന്നു.

ഇന്നലെ വന്നൊരു സന്യാസി 

എന്നെ കണ്ടു തൊഴുതിട്ട് 

എന്നുടെ ചെവിയിൽ മന്ത്രിച്ചു 

'അമ്മയില്ലാതെൻ എൻരാജ്യം 

അനാഥമാണതു നീ അറിയേണം 

എന്നുടെ വാക്കുകൾ കേട്ടിട്ട് 

എന്നോടൊപ്പം നിന്നീടിൽ 

നീ രാഷ്ട്രമാതാവായിടും.

താടിയും മുടിയും നീട്ടിയവൻ 

കണ്ടാൽ കള്ള ലക്ഷണമാ.

കാവിവസ്ത്ര ധാരിയുമാ

അങ്ങനെ അവിടെ നിൽക്കുമ്പോൾ 

കുതിച്ചുവന്നൊരു മൂരിച്ചൻ 

മുക്ക്രയിട്ട് മൂരിച്ചൻ 

ഓടി ആകുന്നു സന്യാസി.

തലകുലുക്കി മൂരിച്ചൻ 

പ്രേമ ചേഷ്ട കാട്ടി ഒട്ടേറെ  

ഞങ്ങൾ ഒന്നായി ഒരു നിമിഷം 

കേട്ടകലെ ഒരു ഗാനം 

"കണ്ണിൽ കണ്ണിൽ നോക്കി നിന്നാൽ 

കരളിൻ ദാഹം മാറുമോ?"

 

  - വിദ്യാധരൻ

പ്രസിഡണ്ട് പോത്തച്ചൻ 2015-04-06 16:52:42
ഞങ്ങളെ ഇത്ര നിഷ്ടൂരമായി തരം തിരിച്ചു കശാപ്പുകാർക്ക് കൊടുക്കാനായി ഞങ്ങൾ എന്ത് തെറ്റ് ചെയ്യുത്?  ഞങ്ങളെ തിന്നു ഞങ്ങളുടെ സ്വഭാവമുള്ള നിങ്ങൾക്ക് എങ്ങനെ ഇരുതലമൂരിയുടെ സ്വഭാവം ഉണ്ടായി? പശുക്കളോട് ഒരു നീതി പോത്തിനോട് വേറൊരു നീതി.  ഇത് ഇവിടുത്തെ ന്യായം? കർത്താവേ ഇവർ ചെയ്യുന്നതെന്തെന്ന് അറിയായകകൊണ്ട് ഇവരോട് ക്ഷമിക്കേണമേ. 
പോത്തുകൾക്കുവേണ്ടി 
പ്രസിഡണ്ട് പോത്തച്ചൻ 
വായനക്കാരൻ 2015-04-06 18:59:41
യമന്റെ വാഹനങ്ങളൊക്കെ നശിപ്പിച്ചാൽ യമപുരി ട്രിപ്പ് ഡിലേയാക്കാമെന്നുവച്ചാ പോത്തച്ചാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക