Image

ഫാ. ടോം ഉഴു­ന്നാ­ലി­യുടെ മോച­ന­ത്തി­നായി ജന്മ­നാ­ട്ടില്‍ ഭീക­ര­വി­രുദ്ധ കൂട്ടായ്മ സംഘ­ടി­പ്പി­ച്ചു

Published on 25 August, 2016
ഫാ. ടോം ഉഴു­ന്നാ­ലി­യുടെ മോച­ന­ത്തി­നായി ജന്മ­നാ­ട്ടില്‍ ഭീക­ര­വി­രുദ്ധ കൂട്ടായ്മ സംഘ­ടി­പ്പി­ച്ചു
പാലാ : ആറു­മാസം മുമ്പ് യമ­നില്‍നിന്നും ഭീക­ര­വാ­ദി­കള്‍ തട്ടി­ക്കൊ­ണ്ടു­പോയ ഫാ. ടോം ഉഴു­ന്നാ­ലി­യുടെ മോചനം സാധ്യ­മാ­ക്കു­ന്ന­തി­നുള്ള ശ്രമ­ങ്ങള്‍ കൂടു­തല്‍ ഊര്‍ജ്ജി­ത­പ്പെ­ടു­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ടു അദ്ദേ­ഹ­ത്തിന്റെ ജന്മ­നാ­ടായ പാലാ­യില്‍ ഭീക­ര­വി­രുദ്ധ കൂട്ടായ്മ സംഘ­ടി­പ്പി­ച്ചു. മഹാ­ത്മാ­ഗാന്ധി നാഷ­ണല്‍ ഫൗണ്ടേ­ഷന്റെ നേതൃ­ത്വ­ത്തി­ലാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടി­ക്കല്‍ ഭീക­ര­വാദവി­രുദ്ധ കൂട്ടായ്മ സംഘ­ടി­പ്പി­ച്ച­ത്. കേരളാ കാത്ത­ലിക് യൂത്ത് മൂവ്‌മെന്റ് ഡയ­റ­ക്ടര്‍ ഫാ. ജോസഫ് ആല­ഞ്ചേ­രില്‍ കൂട്ടായ്മ ഉദ്ഘാ­ടനം ചെയ്തു. ഭീക­ര­ത­യ്‌ക്കെ­തിരെ കക്ഷി­-­രാ­ഷ്ട്രീയ­-­മ­ത­-­ജാതി പരി­ഗ­ണ­ന­കൂ­ടാതെ ജന­ജാ­ഗ്രത ഉണ­ര­ണ­മെന്ന് അദ്ദേഹം ആവ­ശ്യ­പ്പെ­ട്ടു. ലോകത്തെ ഭീതി­യുടെ നിഴ­ലില്‍ നിറു­ത്താ­നാണ് ഭീക­ര­വാ­ദി­കള്‍ ശ്രമി­ക്കു­ന്ന­ത്. മാന­വ­രാ­ശി­യുടെ നന്മ ലക്ഷ്യ­മി­ടുന്ന ആര്‍ക്കും ഭീക­ര­പ്ര­വര്‍ത്ത­ന­ത്തില്‍ പങ്കാ­ളി­ക­ളാ­വാന്‍ സാധി­ക്കു­ക­യി­ല്ല. ഫാ. ടോമിന്റെ മോച­ന­ത്തി­നായി കേന്ദ്ര­സര്‍ക്കാര്‍ ഇട­പെ­ട­ലു­കള്‍ നട­ത്തു­ണ്ടെ­ങ്കിലും ആശങ്ക ഇനിയും ഒഴിവാ­ക്കാ­നാ­യി­ട്ടി­ല്ല ഫാ. ആല­ഞ്ചേരി പറ­ഞ്ഞു. മഹാ­ത്മാ­ഗാന്ധി നാഷ­ണല്‍ ഫൗണ്ടേ­ഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഭീക­ര­വി­രുദ്ധ പ്രതിജ്ഞ ചൊല്ലി­ക്കൊ­ടു­ത്തു. ഫാ. ടോം ഉഴു­ന്നാ­ലി­യുടെ മോച­ന­ത്തിനായി ജന്മ­നാ­ട്ടില്‍ ആദ്യ­മാ­യി­ട്ടാണ് പ്രതി­ഷേധ കൂട്ടായ്മ സംഘ­ടി­പ്പി­ക്കു­ന്ന­ത്.

ഫാ. ടോമിന്റെ മോച­ന­ത്തി­നായി ജന്മ­നാ­ടിന്റെ നിവേ­ദനം പ്രധാ­ന­മ­ന്ത്രിക്കു സമര്‍പ്പി­ക്കാനും തീരു­മാ­നി­ച്ചു. ഫാ. ടോം ഉഴു­ന്നാ­ലിയെ മോചി­പ്പി­ക്കു­ക, ഭീക­ര­തയെ തള്ളി­പ്പ­റ­യുക തുട­ങ്ങിയ മുദ്രാ­വാ­ക്യ­ങ്ങളും പ്രതി­ഷേ­ധ­ക്കാര്‍ ഉയര്‍ത്തി­പ്പി­ടി­ച്ചി­രു­ന്നു.

എബി ജെ. ജോസ്, ബെന്നി മൈലാ­ടൂര്‍, സാബു എബ്രാ­ഹം, അഡ്വ. സന്തോഷ് മണര്‍കാ­ട്, ആര്‍. മനോ­ജ്, സെബി പറ­മു­ണ്ട, സാംജി പഴേ­പ­റ­മ്പില്‍, ജോയി­ച്ചന്‍ പൊട്ടന്‍കു­ളം, എം.­പി. കൃഷ്ണന്‍നാ­യര്‍, ജോസ് മുകാ­ല, ബിനു പെരു­മ­ന, ബിനു ജോര്‍ജ്, ബൈജു ഇട­ത്തൊ­ട്ടി, ജോഷി കുള­ത്തു­ങ്കല്‍, സുമിത് ജോര്‍ജ്, ബേബി വലി­യ­കു­ന്ന­ത്ത്, ജോമോന്‍ ജോസഫ് തറ­പ്പേല്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.
ഫാ. ടോം ഉഴു­ന്നാ­ലി­യുടെ മോച­ന­ത്തി­നായി ജന്മ­നാ­ട്ടില്‍ ഭീക­ര­വി­രുദ്ധ കൂട്ടായ്മ സംഘ­ടി­പ്പി­ച്ചു
യമ­നില്‍നിന്നും ഭീക­ര­വാ­ദി­കള്‍ തട്ടി­ക്കൊ­ണ്ടു­പോയ ഫാ. ടോം ഉഴു­ന്നാ­ലി­യുടെ മോചനം സാധ്യ­മാ­ക്കു­ന്ന­തി­നുള്ള ശ്രമ­ങ്ങള്‍ കൂടു­തല്‍ ഊര്‍ജ്ജി­ത­പ്പെ­ടു­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ടു അദ്ദേ­ഹ­ത്തിന്റെ ജന്മ­നാ­ടായ പാലാ­യില്‍ മഹാ­ത്മാ­ഗാന്ധി നാഷ­ണല്‍ ഫൗണ്ടേ­ഷന്റെ നേതൃ­ത്വ­ത്തി­ല്‍ സംഘ­ടി­പ്പി­ച്ച ഭീക­ര­വാദവി­രുദ്ധ കൂട്ടായ്മ കേരളാ കാത്ത­ലിക് യൂത്ത് മൂവ്‌മെന്റ് ഡയ­റ­ക്ടര്‍ ഫാ. ജോസഫ് ആല­ഞ്ചേ­രില്‍ ഉദ്ഘാ­ടനം ചെയ്യു­ന്നു. മഹാ­ത്മാ­ഗാന്ധി നാഷ­ണല്‍ ഫൗണ്ടേ­ഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, ആര്‍. മനോ­ജ്, ബെന്നി മൈലാ­ടൂര്‍, സാബു എബ്രാ­ഹം, അഡ്വ. സന്തോഷ് മണര്‍കാ­ട്, സെബി പറ­മു­ണ്ട, സാംജി പഴേ­പ­റ­മ്പില്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക