Image

നേഴ്‌സിംഗ് രംഗത്തെ പ്രശ്‌നങ്ങള്‍ (ചര്‍ച്ച)

Published on 31 December, 2016
നേഴ്‌സിംഗ് രംഗത്തെ പ്രശ്‌നങ്ങള്‍ (ചര്‍ച്ച)
ലോംഗ് ഐലന്‍ഡില്‍ രണ്ടു നഴ്‌സുമാര്‍ക്ക് എതിരെ ഉണ്ടായ കേസ് മൊത്തം മലയാളി സമൂഹത്തിനും ആഘാതമായി. നേഴ്‌സിംഗിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും അവരെ പൊതുവില്‍ ആദര പൂര്‍വം കാണുകയും ചെയ്യുന്ന മലയാളി സമൂഹത്തില്‍ ഇത്തരമൊരു സംഭവം ഏറെ വേദനാജനകമായതില്‍ അതിശയിക്കാനുമില്ല. വിഷമാവസ്ഥയിലായത് രണ്ടു പേരും അവരുടെ കുടുംബങ്ങളുമാണെങ്കിലും മൊത്തം മലയാളികളുംഅവര്‍ക്കൊപ്പമുണ്ടെന്നു പ്രതികരണങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.

ദുര്‍ബലമായ ഒരു കേസാണു പ്രോസിക്യൂഷന്‍ കൊണ്ടു വന്നിരിക്കുന്നത്. അലാറം കേട്ടിട്ടും മനപൂര്‍വം ചെല്ലാതിരുന്നു എന്ന് അര്‍ഥമില്ല. ചെല്ലാന്‍ ഒന്‍പതു മിനിട്ട് വൈകി എന്നു മാത്രം പറയുന്നു. അലാറം കേട്ടാല്‍ സ്ഥാപനത്തിലെ എല്ലാവരും ചെല്ലണമെന്നു പറയുന്നു. ഇവര്‍ മൂന്നു പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളോ ഒരു സ്ഥാപനത്തില്‍?

എന്തായാലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നു മൂന്നു പേരെ ബലിയാടാക്കിയതല്ല എന്നു കരുതാം. നീതി ലഭ്യമാകുമെന്നും കരുതാം. എങ്കില്‍ പോലും മാനസിക പീഡനത്തിലൂടെ അവര്‍ കടന്നു പോകുന്ന സ്ഥിതി ഖേദകരം തന്നെ. ഒരു ശരാശരി മലയാളിക്ക് കേസും പോലീസും ഒന്നും അഭിമുഖീകരിക്കാനുള്ള ത്രാണി തന്നെ ഇല്ല.

ഇത്തരുണത്തിലാണു നേഴ്‌സിംഗ് രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപറ്റിഅവബോധം ഉണ്ടാകേണ്ടത്. നേഴ്‌സുമാര്‍ ജോലിയും ഓവര്‍ടൈമും ചെയ്ത് കൊണ്ടു വരുന്ന പണം ചെലവഴിക്കുന്നതല്ലാതെ അവരുടെ വിഷമതകള്‍ പൊതുവെ സമൂഹത്തിലാരും കാണുന്നില്ല.

നാട്ടില്‍ നിന്നു വരുന്ന നേഴ്‌സ് ഭാഷാ പ്രശ്‌നം മുതല്‍ ഉച്ചാരണം വരെയുള്ള വിഷമതകളെ നേരിടുന്നു. പല തരക്കാരായ രോഗികള്‍. അതില്‍ റേസിസ്റ്റുകളും കാണും. അവര്‍ക്ക് മറ്റുള്ളവരെ കണ്ടാല്‍ കലി.

എട്ടു മണിക്കൂറോ പന്ത്രണ്ടു മണിക്കൂറൊ നില്‍ക്കേണ്ടി വരുന്നു പലര്‍ക്കും. പൂര്‍ണ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും കുനിഞ്ഞ് രോഗികളെ എടുത്തു കിടത്തേണ്ട സ്ഥിതി പോലുമുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ഒരു ബില്‍ കൊണ്ടു വരാന്‍ റോക്ക് ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍ ശ്രമിക്കുകയുണ്ടായി.

ഒരു ഷിഫ്റ്റ് കഴിയുമ്പോള്‍ അടുത്ത ഷിഫ്റ്റ്. 16 മണിക്കൂര്‍ ജോലി ചെയ്താല്‍ പിന്നെ ജീവിക്കാന്‍ എവിടെ സമയം?
എന്നാല്‍ ഇങ്ങനെ ജോലി ചെയ്യാതിരുന്നാലോ? കാര്യങ്ങള്‍ എല്ലാം നടക്കുകയുമില്ല. മികച്ച ജീവിതം സ്വപ്നം കണ്ട് വന്നവര്‍ ജോലി ചെയ്ത് തളരുന്ന സ്ഥിതി. 

വീടുകളില്‍ സ്വസ്ഥതയും പിന്തുണയും ഇല്ലെങ്കില്‍ തളര്‍ച്ച പൂര്‍ണമാകുന്നു.

ഇതിനൊക്കെ ഒരു മാറ്റം സാധ്യമോ? ജോലിയിലെ വിഷമതകള്‍ പരിഹരിക്കാന്‍ എന്തൊക്കെ മുൻ കരുതല്‍ എടുക്കാനാവും?  സമൂഹത്തിനു  എന്തു ചെയ്യാനാവും? 

see also

Join WhatsApp News
Observer 2016-12-31 06:59:52
കാക്കത്തൊള്ളായിരം നേഴ്‌സിംഗ് സംഘടനകളുണ്ട്. ഒന്നിച്ചു നില്‍ക്കാനോ നല്ല പ്രൊഫഷണല്‍ സംഘടന ആകാനോ നേഴ്‌സുമാര്‍ക്ക് കഴിയുന്നില്ല. അവിടെയും മലയാളി വിഘടന ചിന്തയും താന്‍പോരിമയും. എന്തു ചെയ്യും? 
Thinktank 2016-12-31 10:52:02
From all we know so far, room for a civil suit by the arrested nurses. They have years of experience,
Facility is in fault for poor staffing, supervision, better co-ordination. They need an Attorney, for strict proof , defense , file a labor department complaint as well. I am not an Attorney but handled my own defense as a pro se, won.
NY Nurse 2016-12-31 12:34:11
we dont need your stupid advice, we know what to do. You hang around your born again stupid ideas. If you are a true christian how can you tell us to file a law suit. Think tank tom, you want to control e malayalee comments, readers, nurses. Go home and control your wife, ha ha we know you cannot open your mouth at home. do not worry about New York Nurses.
നാരദന്‍ 2016-12-31 12:43:55
പേടി  വേണ്ട , പേടി വേണ്ട   
ടീ ഷർട്ട് ഇട്ടു  കോടതിയിൽ  പോകാൻ  കൂവള്ളൂരും  കൂട്ടുകാരും  ഉടൻ വരും.
അയള കറി, കുരണ്ടി , കിണ്ടി , മുറുക്കാൻ ഒക്കെ  ഒരുക്കിക്കോളു . താലപ്പൊലി  ആയിക്കോളൂ , .
പേടി വേണ്ട ന്റ്സെമാരെ  ഉഗ്രൻ പ്രകടനം , മലയാളി  ചങ്ങല  ഒക്കെ  വേണം .
Sudhir Panikkaveetil 2016-12-31 15:08:32
ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹം കൂട്ടാൻ
എത്ര പേരാണ്. ഇ മലയാളി സംഘടിപ്പിക്കുന്ന 
ഈ ചർച്ച അഭിനന്ദനാർഹം. 
2016-12-31 16:52:27
മലയാളികൾക്ക് എന്ത് പ്രശ്നം ഉണ്ടായാലും, സ്ഥാനമോ പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ, മുൻ പിൻ നോക്കാതെ, എടുത്തചാടാൻ ഒരേഒരാളെ ഉള്ളു അമേരിക്കയിൽ!! അത് കൂവള്ളൂരാണ്. കൊക്കിലൊതുങ്ങുന്നതാണെങ്കിലും അല്ലെങ്കിലും, സഹായത്തിന് അദ്ദേഹം Everready!!
Thinktank 2017-01-01 08:51:32
NY nurse a fake comment by anonymous atheist. I never claimed being a born-again. Only suggested to be born- again. I am in POLITRICKS  myself. An African-American also lost job with two Indian nurses. Others may interfere to protect her. Indian nurses don't have training, with lab or allied health
Orientation. Don't easily pass other challenging ACLS or ALS exams. I have two In my family two.
My wife a better cook, better ethics in her lifestyle. 
2017 a Third World War in the horizon. Armageddon arms race. No more nurses from India, as per Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക