ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ഒരു പാര്‍ട്ടിയെയും ചാക്കിട്ട് പിടിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങി വരണമോയെന്ന കാര്യം കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണിക്ക് തന്നെ തീരുമാനിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരാജയഭീതിയുള്ള എല്‍.ഡി.എഫാണ് ആളെക്കൂട്ടാനും ചാക്കിട്ട് പിടിക്കാനും നടക്കുന്നത്. യു.ഡി.എഫിന് അതിന്റെ ആവശ്യമില്ല. ജനങ്ങളാണ് യു.ഡി.എഫിന്റെ പിന്തുണ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ജനവികാരം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണിയെ യു.ഡി.എഫ് പുറത്താക്കിയതല്ല. സ്വയം മുന്നണി വിട്ടുപോയ അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാം. യു.ഡി.എഫിനൊപ്പം മാണി നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.