Image

സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവിനെതിരെ വൈദികര്‍, പ്രസംഗം തെറ്റായി വ്യഖ്യാനിച്ചതെന്നു സഭ

Published on 31 March, 2018
സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവിനെതിരെ വൈദികര്‍, പ്രസംഗം തെറ്റായി വ്യഖ്യാനിച്ചതെന്നു സഭ
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിവാദമായ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് സീറോ മലബാര്‍ സഭ. അതേസമയം, പെസഹ ദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടതില്ലെന്ന് കാണിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു വൈദികര്‍ രംഗത്തെത്തി. അടുത്ത വൈദിക സമിതി യോഗത്തില്‍ വിഷയം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

സഭ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ആലഞ്ചേരിയെ ന്യായീകരിച്ചിരിക്കുന്നത്. ആലഞ്ചേരി രാജ്യത്തിന്റെ നിയമത്തിനെതിരെ സംസാരിച്ചുവെന്ന രീതിയിലുള്ള വ്യാഖ്യാനം വസ്തുതാ വിരുദ്ധമാണ്. കര്‍ദിനാളിന്റെ പ്രസംഗത്തില്‍ അത്തരമൊരു സൂചനയില്ല. പൂര്‍ണമായ നീതി ദൈവത്തിന്റെ നിയമങ്ങളനുസരിച്ച് മാത്രമേ ലഭിക്കുകയുള്ളുവെന്ന സഭാ വക്താവ് ജിമ്മി പൂച്ചക്കാട്ടില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പള്ളിയില്‍ െ്രെകസ്തവരോടാണ് അദ്ദേഹം സംസാരിച്ചത്. അതിനാല്‍ വിശ്വാസ വിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമ നീതിക്ക് ചേര്‍ന്നതല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍, സഭയുടെ പത്രക്കുറിപ്പ് പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് വൈദികര്‍ ആലഞ്ചേരിക്കെതിരേ രംഗത്തെത്തിയത്. സ്ത്രീക്കും പുരുഷനും സഭാ നിയമങ്ങള്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നതെന്നിരിക്കെ പുരുഷന്‍മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന കര്‍ദിനാളിന്റെ ഉത്തരവ് സഭക്കും കാനോന്‍ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് ഒരു വിഭാഗം വൈദികര്‍ ചൂണ്ടിക്കാട്ടുന്നത്. യേശു 12 പുരുഷന്‍മാരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് നടത്തുന്ന ചടങ്ങില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ട കാര്യമില്ലെന്നാണ് കര്‍ദിനാളിന്റെ ഉത്തരവിനെ പിന്തുണക്കുന്നവരുടെ വാദം. എന്നാല്‍, മാര്‍പാപ്പക്ക് സ്ത്രീകളുടെ കാല്‍ കഴുകാമെങ്കില്‍ കര്‍ദിനാളിന് എന്തുകൊണ്ട് ആയിക്കൂടാ എന്ന് മറുവിഭാഗം ചോദിക്കുന്നു.
Join WhatsApp News
josecheripuram 2018-04-01 20:37:31
Is he born of a women?Then why there is a discrimination?Let me tell you something,the men are afraid of women because they can run the system better than men.Any institution run by women has proved best.I come a family of !2 children,if my mother did not take care of us .we would never reach wrer we are now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക