Image

ജിസാറ്റ്‌6 എയുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്ന്‌ ഐഎസ്‌ആര്‍ഒ

Published on 03 April, 2018
ജിസാറ്റ്‌6 എയുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്ന്‌ ഐഎസ്‌ആര്‍ഒ


ബംഗളൂരു: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്‌6 എയുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്ന്‌ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം അറിയിച്ചു. ഇക്കാര്യത്തില്‍ ശാസ്‌ത്രജ്ഞര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഉപഗ്രഹം വീണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. കര്‍ണാടകയിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി കേന്ദ്രത്തിലാണ്‌ ഇതിനായുള്ള ശ്രമങ്ങള്‍ നടന്ന്‌ വരുന്നത്‌.

'മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ' ടാഗില്‍ 270 കോടി ചെലവിട്ട്‌ നിര്‍മ്മിച്ച ജീസാറ്റ്‌6 എ കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു വിക്ഷേപിച്ചത്‌. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും സാറ്റലൈറ്റ്‌ ലക്ഷ്യസ്ഥാനത്തെത്തിച്ച്‌ ബന്ധം സ്ഥാപിക്കുന്നതില്‍ ഐഎസ്‌ആര്‍ഒ പരാജയപ്പെടുകയായിരുന്നു.

ഉപഗ്രഹത്തിന്‌ പ്രവര്‍ത്തനോര്‍ജം നല്‍കുന്ന പവര്‍ സിസ്റ്റത്തിന്‌ തകരാര്‍ സംഭവിച്ചതാണ്‌ ബന്ധം നഷ്ടപ്പെടാന്‍ കാരണമായത്‌. മൂന്നാമത്തെ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിന്‌ ശേഷമായിരുന്നു ഇത്‌.

2015 ല്‍ വക്ഷേപിച്ച ജീസാറ്റ്‌6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി നല്‍കാനായിരുന്നു ജിസാറ്റ്‌6 എ വിക്ഷേപണം. എസ്‌ ബാന്‍ഡ്‌ ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്‌.

ഞായറാഴ്‌ചയാണ്‌ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായ കാര്യം ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക