Image

കെജിഎംഒ നേതാക്കളെ കാണാന്‍ ആരോഗ്യമന്ത്രി വിസമ്മതിച്ചു; സമരം നിര്‍ത്തി വന്നാല്‍ ചര്‍ച്ച

Published on 16 April, 2018
കെജിഎംഒ നേതാക്കളെ കാണാന്‍ ആരോഗ്യമന്ത്രി വിസമ്മതിച്ചു; സമരം നിര്‍ത്തി വന്നാല്‍ ചര്‍ച്ച

കെജിഎംഒ നേതാക്കളെ കാണാന്‍ ആരോഗ്യമന്ത്രി വിസമ്മതിച്ചു.സമരം നിര്‍ത്തി വന്നാല്‍ നേരില്‍ ചര്‍ച്ച ആകാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനെതുടര്‍ന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യവകുപ്പ് ചര്‍ച്ച നടത്തുന്നു.ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തുന്നത്.
സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക