Image

യെദിയൂരപ്പയും മകനും കൂറുമാറാന്‍ 15കോടിയും മന്ത്രിപദവിയും വാഗ്‌ദാനം ചെയ്‌തെന്ന്‌ കോണ്‍ഗ്രസ്‌

Published on 19 May, 2018
യെദിയൂരപ്പയും മകനും കൂറുമാറാന്‍ 15കോടിയും മന്ത്രിപദവിയും വാഗ്‌ദാനം ചെയ്‌തെന്ന്‌ കോണ്‍ഗ്രസ്‌


ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ തനിക്ക്‌ മന്ത്രിപദവി വാഗ്‌ദാനം ചെയ്‌തെന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ബി.സി പാട്ടീല്‍. ബസ്‌ യാത്രക്കിടെയാണ്‌ യെദിയൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന്‌ എം.എല്‍.എ മാരോടൊപ്പം വന്നാല്‍ മന്ത്രിപദവി തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌തെന്നുമാണ്‌ കോണ്‍ഗ്രസ്‌ ആരോപിച്ചിരിക്കുന്നത്‌. ഇതിന്‍റെ ശബ്ദരേഖയും കോണ്‍ഗ്രസ്‌ പുറത്തുവിട്ടിട്ടുണ്ട്‌.

അതേസമയം, യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. എം.എല്‍.എമാരുടെ ഭാര്യമാരെ വിളിച്ചാണ്‌ വിജയേന്ദ്ര പണം വാഗ്‌ദാനം ചെയ്‌തത്‌. 15കോടി രൂപയാണ്‌ വിജേയന്ദ്ര വാഗ്‌ദാനം ചെയ്‌തത്‌. ഇതിന്‍റെ ശബ്ദരേഖയും കോണ്‍ഗ്രസ്‌ പുറത്തുവിട്ടു.

ഇതോടെ മൂന്ന്‌ ശബ്ദരേഖകളാണ്‌ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനെതിരെ കോണ്‍ഗ്രസ്‌ പുറത്തുവിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക