Image

യുഡിഎഫ് നേതാക്കള്‍ മാണിക്ക് അരുകിലേക്ക്

Published on 21 May, 2018
യുഡിഎഫ് നേതാക്കള്‍ മാണിക്ക് അരുകിലേക്ക്
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുക്കവേ കെ.എം മാണിയുടെ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ മാണിയെ കാണാന്‍ ഒരുങ്ങുന്നു. മാണി ഇതുവരെ മനസ്സു തുറന്നിട്ടില്ല. മാണിയുടെ പിന്തുണ ചെങ്ങന്നൂരില്‍ അനിവാര്യമായിരിക്കേ രണ്ടു മുന്നണികളും പാലായിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. മനസ്സാക്ഷി വോട്ട് എന്ന നിലയില്‍ ആദ്യം ഇക്കാര്യത്തെക്കുറിച്ച് മാണി ആലോചിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്‍കുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് നേതാക്കള്‍ മാണിയുടെ അനുഗ്രഹത്തിനു വേണ്ടി കാക്കുന്നത്. പാലായിലെ മാണിയുടെ വസതിയിലായിരിക്കും കൂടിക്കാഴ്ച നടക്കുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എംഎം ഹസ്സന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചെങ്ങന്നൂരില്‍ കെ.എം മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക