Image

നിപ്പ: രണ്ടു മരണം കൂടി; ആകെ 16 മരണം

Published on 30 May, 2018
നിപ്പ: രണ്ടു മരണം കൂടി; ആകെ 16 മരണം
കോഴിക്കോട്: നിപ്പ ബാധിച്ച് കോഴിക്കോട് ബുധനാഴ്ച രണ്ടുപേര്‍ മരിച്ചു. പാലാഴി സ്വദേശി മധുസൂദനന്‍ !(55), മുക്കം കാരശേരി സ്വദേശി അഖില്‍ (28) എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയില്‍ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. അതിനിടെ, കൊല്‍ക്കത്തയിലെ ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡില്‍ മലയാളി ൈസനികന്‍ പനി ബാധിച്ചു മരിച്ചത് നിപ്പ വൈറസ് ബാധിച്ചാണെന്ന് സംശയമുയര്‍ന്നു.

പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര സ്വദേശി സിജു പ്രസാദാണു മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാതെ കൊല്‍ക്കത്തയില്‍ സംസ്കരിച്ചു. നിപ്പ വൈറസ് സംശയമുളളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. നിപ്പ വൈറസ് ബാധയുണ്ടെന്നു സംശയിച്ച് ഗോവയില്‍ ചികില്‍സയിലായിരുന്ന മലയാളിക്കു വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പുണെയിലെ വൈറോളജി ലാബില്‍നിന്ന് പരിശോധനാഫലം ലഭിച്ചതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. 48 പേരുടെ സാംപിള്‍ ഫലങ്ങള്‍ നെഗറ്റീവായതോടെ നിപ്പ വൈറസ് ബാധ സംബന്ധിച്ച ആശങ്കയില്‍ കഴിഞ്ഞദിവസം അയവുണ്ടായിരുന്നു. പക്ഷേ, രണ്ടുപേരുടെ മരണം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക