Image

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

Published on 02 June, 2018
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ ഒരിക്കലും ഞാന്‍ പിറകില്‍ പോയിട്ടില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ തന്നെ യുഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു. ഇത് പരാമര്‍ശിക്കാതെയാണ് മുരളീധരന്റെ ഒളിയമ്പ്.

ഇത്രയും മോശം ഭരണം നടത്തുന്ന സര്‍ക്കാറായിട്ടും അത് വോട്ടാക്കി മാറ്റാനായില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വേണം. ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റികള്‍ ഉണ്ടാക്കണം. മുകള്‍ തട്ടില്‍ മാത്രം മാറ്റം ഉണ്ടായാല്‍ പോര. ന്യൂനപക്ഷങ്ങളുടെ വോട്ട് പൂര്‍ണമായി നഷ്ടപ്പെട്ടു. എന്നെ പോലുള്ളവരെ പോലും രണ്ടാം തരം പൗരന്‍മാരായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചകള്‍ ഉണ്ടായി. സമുദായം നോക്കി പാര്‍ട്ടി അധ്യക്ഷനെ നിയമിച്ചത് കൊണ്ട് സമുദായത്തിന്റെ വോട്ട് കിട്ടണമെന്നില്ല. കോടിയേരിയുടെ വര്‍ഗീയ പ്രസ്താവനക്ക് മറുപടി കൊടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ഏതായാലും ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടുമില്ല. ഒരു സ്ഥാനത്തേക്കും എന്നെ പരിഗണിക്കണ്ടതില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക