Image

ഒരു സീറ്റ് ലീഗിന് കിട്ടിയാലായി; ബാക്കിയെല്ലാം ഇടതു മുന്നണി തന്നെ നേടും; 2019ലെ ഫലം പ്രവചിച്ച് ഡോ. ഡി ബാബുപോള്‍

Published on 07 June, 2018
ഒരു സീറ്റ് ലീഗിന് കിട്ടിയാലായി; ബാക്കിയെല്ലാം ഇടതു മുന്നണി തന്നെ നേടും; 2019ലെ ഫലം പ്രവചിച്ച് ഡോ. ഡി ബാബുപോള്‍
2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റ് ഒഴിച്ച് എല്ലായിടത്തും ഇടതു മുന്നണി ജയിക്കാനാണ് സാധ്യതയെന്ന് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കോളമിസ്റ്റുമായ ഡോ. ഡി. ബാബു പോള്‍. ഒരു സീറ്റ് മുസ്ലിംലീഗിന് കിട്ടിയാലായെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ഫലം വിലയിരുത്തിക്കൊണ്ട് കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഡി ബാബുപോള്‍ അഭിപ്രായപ്പെടുന്നു.

ചെങ്ങന്നൂരില്‍ ഭൂരിപക്ഷം വര്‍ധിച്ചതിന് പ്രധാനകാരണം പിണറായി വിജയന്റെ ഭരണം തന്നെ ആണെന്ന് ലേഖനത്തില്‍ പറയുന്നു. പത്രക്കാരെന്ത് പറഞ്ഞാലും പിണറായി കാര്യക്ഷമതയുള്ള, വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള, കേരളം കാത്തിരുന്ന ഭരണാധികാരിയാണ് എന്ന് വിദ്യാഭ്യാസവും വസ്തുനിഷ്ഠ ചിന്താശീലവും ഉള്ള എല്ലാവരും സമ്മതിക്കും. രണ്ടാമത്തെ കാരണം യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും ട്രാക്ക് റെക്കാഡും. ശ്രീധരന്‍പിള്ള പിറകോട്ടു പോയതിന്റെ കാരണം ശ്രീധരന്‍പിള്ളയല്ല എന്നതും സത്യം.

നമ്മുടെ മുഖ്യമന്ത്രി ചിരിക്കാന്‍ പഠിക്കണം എന്നും കടക്ക് പുറത്ത് എന്നതിന് പകരം പുറത്ത് കടക്കുക എന്ന് പറയണം എന്നും പറഞ്ഞിട്ടുള്ളയാളാണ് ഞാന്‍. അതിന് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യവും ആജ്ഞാശക്തിയും മലയാളി മാനിക്കുന്നതാണ് എന്ന് പിണറായി വിരുദ്ധര്‍ അറിയണം. ചെങ്ങന്നൂര്‍ നല്‍കുന്ന പാഠമാണ് അപിണറായി കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് വച്ച് സഖാക്കളെ ശാസിച്ചത് എത്രപേര്‍ ഓര്‍ക്കുന്നുണ്ട് എന്നറിയുന്നില്ല. സി.പി.എം യോഗം ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന് പറഞ്ഞത് ഞാന്‍ ടിവിയില്‍ കണ്ടതാണ്. അതില്‍ ആജ്ഞാശക്തിയും നര്‍മ്മബോധവും സമ്മേളിച്ചിരുന്നു. എന്നുവച്ച് പിണറായി തിരുത്തുന്നില്ലേ വസ്തുതകള്‍ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ് ഈ മനുഷ്യന്‍. നേതൃത്വം പഠിപ്പിക്കുന്ന മാനേജ്‌മെന്റ് ഗുരുക്കന്മാര്‍ കേസ് സ്റ്റഡി ആക്കേണ്ട നേതൃത്വ ശൈലിയാണ് പിണറായിയുടേത്. പിണറായിയുടെ നിശ്ചയദാര്‍ഢ്യം, ആജ്ഞാശക്തി, പാലം കുലുങ്ങിയാലും താന്‍ കുലുങ്ങുകയില്ല എന്ന മട്ടിലുള്ള ധീരത തുടങ്ങിയവയൊക്കെ ജനം ശ്രദ്ധിക്കുന്നുണ്ട്. പിണറായിക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ ആരും ഇല്ലതാനുംത് ലേഖനം പറയുന്നു.
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പൊതുവേ ബൂര്‍ ബോണ്‍ രാജാക്കന്മാരെപ്പോലെ ആണ്. അവര്‍ ഒന്നും പഠിക്കുന്നുമില്ല. ഒന്നും മറക്കുന്നുമില്ല. അതുകൊണ്ട് 2019ല്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. തത്സ്ഥിതി തുടരാനാണ് സാദ്ധ്യത. ലീഗിന് ഒരു സീറ്റ് കിട്ടിയാലായി. പിണറായി ജാഗരൂകനായി തുടരുമെങ്കില്‍ ബാക്കിയെല്ലാം ഇടതു ജനാധിപത്യ മുന്നണി നേടും ബാബുപോള്‍ ലേഖനത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക