Image

ഗൗരി ലങ്കേഷ്‌ വധക്കേസ്‌ മുഖ്യപ്രതി പൊലീസ്‌ പിടിയിലായതായി സൂചന

Published on 12 June, 2018
ഗൗരി ലങ്കേഷ്‌ വധക്കേസ്‌ മുഖ്യപ്രതി പൊലീസ്‌ പിടിയിലായതായി സൂചന


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പൊലീസ്‌ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ മഹാരാഷ്ട്രയില്‍ വെച്ച്‌ പിടികൂടിയതായാണ്‌ സൂചന. ചോദ്യം ചെയ്യലിന്‌ ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വിടുക.

ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന ദിവസം അവരുടെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാളെ കണ്ടെത്തിയിരുന്നു. ഇയാളുടെ രൂപസാദൃശ്യമുള്ളയാളാണ്‌ പിടിയിലായത്‌. ഫൊറന്‍സിക്‌ സഹായത്തോടെ വരച്ച രേഖാചിത്രവും ഇയാളുടെ രൂപവുമായി സാമ്യമുണ്ട്‌. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള അനില്‍കുമാര്‍ എന്നയാളുടെ മൊഴി അടിസ്ഥാനമാക്കിയാണ്‌ രേഖാചിത്രം തയ്യാറാക്കിയിരുന്നത്‌.

ഗൗരി ലങ്കേഷ്‌ കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്കും ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്‌തയുമായി അടുത്ത ബന്ധമുണ്ട്‌. ഹിന്ദു ജനജാഗ്രതി സമിതിയുമായി ബന്ധമുള്ള സംഘടനയാണ്‌ സനാതന്‍ സന്‍സ്‌ത. ഉഡുപ്പി സ്വദേശി എ. പ്രവീണാണ്‌ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍. ഗൗരിയെ കൊല്ലാന്‍ തോക്കും വെടിയുണ്ടകളും കെടി നവീന്‍ എന്നയാളാണ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക