എടപ്പാള്‍ തീയ്യേറ്റര്‍ പീഡനം: തീയ്യേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്
Published on 27 June, 2018
മലപ്പുറം എടപ്പാളിലെ തീയ്യേറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ്ലൈനെ അറിയിച്ച തീയ്യേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തീയ്യേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തീയ്യേറ്റര്‍ ഉടമയ്ക്ക് മാനേജര്‍ പറഞ്ഞുള്ള അറിവ് മാത്രമേയുണ്ടായിരുന്നുള്ളു. സ്ഥലത്തില്ലായിരുന്ന തീയ്യേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ കണ്ടിരുന്നില്ലെന്നും ഇടക്കാല റിപ്പോര്‍ട്ട് ഉണ്ടാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡനത്തിനിരയായ സംഭവം ദൃശ്യങ്ങള്‍ സഹിതം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിച്ച തീയ്യേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല