Image

ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം

Published on 27 June, 2018
ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം
ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു.നികുതിഎക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും.

ഐ.ആന്റ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നല്‍കും. ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും. 

മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക