Image

വിക്ഷേപണ വാഹനത്തില്‍നിന്നും യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന രക്ഷാ പേടകം ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു

Published on 05 July, 2018
വിക്ഷേപണ വാഹനത്തില്‍നിന്നും യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന രക്ഷാ പേടകം ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു
വിക്ഷേപണ വാഹനത്തില്‍നിന്നും യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന രക്ഷാ പേടകം ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. വിക്ഷേപണ വാഹനത്തിന് അപകടം ഉണ്ടായാല്‍ അതിലെ ശാസ്ത്രജ്ഞരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന രക്ഷാ പേടകമാണ് പരീക്ഷിച്ചത്. വിക്ഷേപണ ദൗത്യം അടിയന്തരമായി ഉപേക്ഷിക്കേണ്ടിവന്നാല്‍ വിക്ഷേപണ വാഹനത്തില്‍നിന്നും രക്ഷാപേടകം സുരക്ഷിതമായ അകലത്തിലേക്ക് ബഹിരാകാശ യാത്രക്കാരുമായി തെറിച്ചുമാറുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്യും.

ശ്രീഹരിക്കോട്ടയില്‍ രാവിലെ ഏഴിനായിരുന്നു പരീക്ഷണം. രക്ഷാപേടകത്തില്‍ (ക്യാപ്‌സ്യൂള്‍) മനുഷ്യനു പകരം പ്രതിമയാണ് ഉണ്ടാ!യിരുന്നത്. റോക്കറ്റില്‍ പേടകം ഘടിപ്പിച്ച് വിക്ഷേപിച്ചു. തുടര്‍ന്ന് ആകാശത്ത് റോക്കറ്റില്‍ നിന്ന് വേര്‍പെട്ട പേടകത്തിലെ പാരാച്യൂട്ട് വിടര്‍ന്നു. പേടകം സാവധാനം കടലില്‍, നിര്‍ദിഷ്ട സ്ഥാനത്ത് ഇറങ്ങി.

ശൂന്യാകാശത്തേക്ക് ശാസ്ത്രജ്ഞരെ അയക്കാനുള്ള പദ്ധതിയുടെ തുടക്കമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക