Image

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്

Published on 19 July, 2018
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. സ്ത്രീകളോടുള്ള വിവേചനമല്ല. വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീകോടതിയെ അറിയിച്ചു.

സ്വകാര്യക്ഷേത്രമെന്ന സങ്കല്‍പം ഇല്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ പത്തു വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് അസാധ്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയോണോയെന്ന് സുപ്രീംകോടതി ചോദിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു സുപ്രീംകോടതി നിരീക്ഷണങ്ങളോടു പ്രതികരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നിലപാടു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണു സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇനി തീരുമാനമുണ്ടാകേണ്ടതു കോടതിയില്‍നിന്നാണ്. കോടതി വിധി മാനിക്കും. സര്‍ക്കാരിന്റെ സമാന നിലപാടു തന്നെയാണു ദേവസ്വം ബോര്‍ഡിനുമുള്ളതെന്നു കടകംപള്ളി പറഞ്ഞു. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക