മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത് വിവരം വെളിപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
Published on 25 July, 2018
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത് വിവരം വെളിപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ സ്വന്തം വെബ്സൈറ്റിലൂടെയായിരിക്കും സ്വത്ത് വിവരം വെളിപ്പെടുത്തുക.
മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇന്നുതന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഓരോ രണ്ടു വര്‍ഷം കൂടുംതോറും മന്ത്രിമാരുടെയും ബന്ധുക്കളുടെയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല