Image

ഹനാന്റെ കഥ സത്യമാണ്‌: പിന്തുണയുമായി നടന്‍ മണികണ്‌ഠന്‍

Published on 26 July, 2018
ഹനാന്റെ കഥ സത്യമാണ്‌: പിന്തുണയുമായി നടന്‍  മണികണ്‌ഠന്‍
ഹനാന്റെ കഥ വ്യാജമാണെന്ന്‌ ആരോപിച്ച്‌ സമൂഹമാധ്യമങ്ങള്‍ വഴി വന്‍പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഹനാന്‌ പിന്തുണയുമായി നടന്‍ മണികണ്‌ഠന്‍ രംഗത്ത്‌. ഹനാന്‍ മീന്‍വില്‍പ്പന നടത്തുന്നെന്ന വാര്‍ത്ത സത്യമാണെന്നും ഇക്കാര്യം ചമ്‌ബക്കര മാര്‍ക്കറ്റില്‍ അന്വേഷിച്ച്‌ ഉറപ്പ്‌ വരുത്തിയെന്നും മണികണ്‌ഠന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.

ഹനാന്റെ ജീവിതകഥ വ്യാജമാണെന്ന്‌ ആരോപിച്ച്‌ സമൂഹമാധ്യമങ്ങള്‍ വഴി വന്‍പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ്‌ മണികണ്‌ഠന്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്‌.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്‌ബക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട്‌ അന്വേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്‌. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്‌ബക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്‌, കണ്ടവരും ഉണ്ട്‌. പിന്നെ അരുണ്‍ ഗോപിപ്രണവ്‌ മോഹന്‍ലാല്‍ ചിത്രത്തിന്‌ ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന്‌ എനിക്ക്‌ തോന്നുന്നില്ല.

ഹനാന്‍ എന്ന പെണ്‍കുട്ടിക്ക്‌ എന്റെ എല്ലാവിധ ആശംസകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക