നെല്ലിയാമ്ബതി മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട ഹെലികോപ്റ്ററിന് പ്രദേശത്ത് ഇറങ്ങാനായില്ല
Published on 19 August, 2018
പാലക്കാട് നെല്ലിയാമ്ബതി മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട ഹെലികോപ്റ്ററിന് പ്രദേശത്ത് ഇറങ്ങാനായില്ല. മോശം കാലാവസ്ഥയും ചാറ്റല്‍മഴയും മൂലമാണ് ഹെലികോപ്റ്ററിന് ഇറങ്ങാനാകാതെ തിരികെ പോരേണ്ടി വന്നത്. ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. പോത്തുണ്ടിമുതല് കൈകാട്ടിവരെയുള്ള ചുരംപാതയില്‍ 22 ഇടങ്ങളില്‍ വലുതും ചെറുതുമായ രീതിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടിയൊഴുകിയ പാറക്കല്ലുകളും മരങ്ങളും മണ്ണും കുത്തിയൊലിച്ച് ചുരംപാത 13 ഇടങ്ങളില്‍ പൂര്‍ണമായും തകര്‍ന്നു. കുണ്ടറച്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാലം പൂര്‍ണമായും ഒലിച്ചുപോയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല