Image

മഴക്കെടുതിയില്‍ ദുരിതമാനുഭാവിയ്ക്കുന്ന കേരളത്തിനായി യുഎഇ നല്‍കുന്നത് 700കോടി രൂപ

Published on 21 August, 2018
 മഴക്കെടുതിയില്‍ ദുരിതമാനുഭാവിയ്ക്കുന്ന കേരളത്തിനായി യുഎഇ നല്‍കുന്നത് 700കോടി രൂപ

 മഴക്കെടുതിയില്‍ ദുരിതമാനുഭാവിയ്ക്കുന്ന കേരളത്തിനായി പ്രശസ്ത മലയാളി പ്രവാസി വ്യവസായിയായ എം.എ യൂസഫലിയുടെ ഇടപെടല്‍ കൊണ്ട് യുഎഇ നല്‍കുന്നത് 700കോടി രൂപയാണ്. ലുള് ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ യൂസഫലി അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹായം നല്‍കാമെന്നു വാഗ്ദാനം ചെയ്തതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കേരളത്തെ അകമഴിഞ്ഞ് സഹായിക്കുന്നതില്‍ നന്ദിയുന്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികളുടെ രണ്ടാം വീടാണ്. അവിടെയുള്ള മലയാളികളും ആ നിലയില്‍ തന്നെയാണ് കാണുന്നത്. ഏതാനും ജോലിക്കാര്‍ മാത്രമല്ല അവര്‍. ഈ ദുരിതത്തില്‍ നമ്മെ പോലെ തന്നെ വികാരം അവര്‍ ഉള്‍ക്കൊള്ളുന്നു എന്നതിന് തെളിവാണ് ഓരോ സഹായവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക