Image

അശാസ്‌ത്രിയമായി ഡാമുകള്‍ തുറന്നത്‌ കേരളത്തിലെ ദുരന്തത്തിന്‌ കാരണം; അനധികൃത പാറമടകളുടെ പ്രവര്‍ത്തനം ആപത്ത്‌ ക്ഷണിച്ച്‌ വരുത്തും';മാധവ്‌ ഗാഡ്‌ഗില്‍

Published on 22 August, 2018
അശാസ്‌ത്രിയമായി ഡാമുകള്‍ തുറന്നത്‌ കേരളത്തിലെ ദുരന്തത്തിന്‌ കാരണം; അനധികൃത പാറമടകളുടെ പ്രവര്‍ത്തനം ആപത്ത്‌ ക്ഷണിച്ച്‌ വരുത്തും';മാധവ്‌ ഗാഡ്‌ഗില്‍


മുംബൈ: അശസ്‌ത്രിയമായി ഡാമുകള്‍ ഒന്നിച്ച്‌ തുറന്നുവിട്ടതാണ്‌ കേരളത്തിലെ പ്രളയക്കെടുതിക്ക്‌ ആക്കം കൂട്ടിയതെന്ന്‌ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ മാധവ്‌ ഗാഡ്‌ഗില്‍. വര്‍ഷങ്ങളായി പശ്ചിമഘട്ടത്തില്‍ നടന്നു വരുന്ന ഘനന പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തിന്റെ ശക്തി കൂട്ടി മനുഷ്യനിര്‍മ്മിതമായ ദുരന്തിനാണ്‌ കേരളം സാക്ഷിയായതെന്നും ഗാഡ്‌ഗില്‍ വ്യക്തമാക്കി.

അതിസങ്കീര്‍ണ്ണമായ പ്രകൃതിദുരന്തത്തിലൂടെയാണ്‌ കേരളം കടന്നു പോയത്‌. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ്‌ ദുരന്തം വരുത്തിവെച്ചതിന്‌ പ്രധാന കാരണം. ശാസ്‌ത്രീയമായി ഡാമുകളിലെ ജലനിരപ്പ്‌ നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്ന്‌ വിട്ടതാണ്‌ സുരക്ഷിതമായ പല സ്ഥലങ്ങളയും വെള്ളത്തിനടയിലാക്കിയത്‌ ഗാഡ്‌ഗില്‍ പറയുന്നു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സര്‍ക്കാര്‍ നിയമ വിധേയമാക്കുകയാണ്‌. ഇത്‌ വീണ്ടും ദുരന്തമാവര്‍ത്തിക്കാന്‍ കാരണമാകും. 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുപ്പോള്‍ ശാസ്‌ത്രീയമായതും പ്രകൃതിക്ക്‌ അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഗാഡ്‌ഗില്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക