Image

പ്രളയക്കെടുതിയില്‍ രാജ്യം കേരളത്തിനൊപ്പം ചേര്‍ന്ന്‌ നില്‍ക്കുന്നുവെന്ന്‌ പ്രധാനമന്ത്രി

Published on 26 August, 2018
പ്രളയക്കെടുതിയില്‍ രാജ്യം   കേരളത്തിനൊപ്പം ചേര്‍ന്ന്‌ നില്‍ക്കുന്നുവെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി; പ്രളയക്കെടുതിയില്‍ കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനൊപ്പം രാജ്യം ചേര്‍ന്ന്‌ നില്‍ക്കുന്നുവെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അതിജീവനത്തിനായി പോരാടുന്ന കേരളജനതയുടെ ആത്മധൈര്യം സ്‌തുത്യര്‍ഹമാണെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനിക വിഭാഗങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു.
വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ കേരളത്തിന്‌ സഹായവുമായെത്തി. കേരളത്തില്‍ രക്ഷാസേനകള്‍, എന്‍ഡിആര്‍എഫ്‌, സൈന്യം എന്നിവ നടത്തിയ ദൗത്യം വിലമതിക്കാനാവാത്തതാണ്‌. അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ രാജ്യം കേരളത്തോട്‌ ഒപ്പമുണ്ട്‌. മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക