Image

അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് എം എം മണി

Published on 09 September, 2018
അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് എം എം മണി
അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. അധികജലം മാത്രമാണ് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കി വിട്ടതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും മണി വ്യക്തമാക്കി. 

വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പവര്‍ഹൗസുകളിലെ കേടുപാടുകളാണ്. പവര്‍ ഹൗസുകളിലെ കേടുപാടുകള്‍ കൊണ്ട് ഉത്പാദന കുറവ് ഉണ്ടായതാണ്. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വന്നാല്‍ അപ്പോള്‍ ചില നിയന്ത്രണങ്ങളൊക്കെ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ മാധ്യമപ്രര്‍വത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. വൈദ്യുത ബോര്‍ഡിന് 850 കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ കുറവ് നിലവില്‍ നേരിടുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

നൂറ്റാണ്ട് കൂടുമ്പോഴാണ് വലിയ പ്രളയം വരുന്നതെന്നും, കുറേയാളുകള്‍ മരിക്കും, കുറേയാളുകള്‍ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.
Join WhatsApp News
വിഡ്ഢികളുടെ ആമ വണ്ടിയില്‍ 2018-09-09 10:35:22
വിഡ്ഢികളുടെ ആമ വണ്ടിയില്‍ യാത്ര ചെയ്താല്‍ സത്യം കാണില്ല 
andrew
ലൈലാമ്മ 2018-09-09 13:05:13
എലെക്ട്രിസിറ്റി എങ്ങനെയാ ഉണ്ടാകുന്നതെന്ന് ചോദിച്ചാൽ, ഒരു ചീപ്പ് എടുത്ത് കേരളത്തിലുള്ള ഓരോത്തരും  കയ്യിൽ ഉരച്ചാൽ അവരവർക്ക് വേണ്ട ഇലക്ട്രിസിറ്റി ഉണ്ടാക്കാം, അതുപോലെ ജലപ്രളയവും ഉഴിവാക്കാം എന്ന് പറയുന്ന ബുദ്ധിമാനായ മന്ത്രിയുടെ ആമ വണ്ടിയിൽ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കേറണ്ട സുഹൃത്തേ -
Curious 2018-09-09 13:00:01
ആരെങ്കിലും രാഷ്ട്രീയ എതിരാളികൾ ചത്തിട്ടുണ്ടോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക