Image

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: ഞെട്ടിക്കുന്ന വിവരവുമായി ഹഫ്‌ പോസ്റ്റ്‌ ഇന്ത്യ

Published on 11 September, 2018
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: ഞെട്ടിക്കുന്ന വിവരവുമായി ഹഫ്‌ പോസ്റ്റ്‌ ഇന്ത്യ



ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹഫ്‌ പോസ്റ്റ്‌ ഓഫ്‌ ഇന്ത്യ. പാച്ച്‌ എന്ന സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ആധാറില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്‌റ്റി ഫീച്ചറുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന്‌ ഹഫ്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു.


മൂന്ന്‌ മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ ഹഫ്‌ പോസ്റ്റ്‌ ഈ വാര്‍ത്ത സ്ഥിരീകരിച്ചത്‌. 2500 രൂപക്ക്‌ ലഭ്യമായ പാച്ച്‌ എന്ന സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം. ഈ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ലോകത്ത്‌ എവിടെയിരുന്നും ഒരു ആധാര്‍ അക്കൗണ്ട്‌ ഉണ്ടാക്കാം.

പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി ആധാറിനെ ഉയര്‍ത്തിപിടിക്കുന്ന ഈ കാലത്ത്‌ രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്‌ ഇതെന്നും ഹഫ്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു.

കോഡുകള്‍ ഉപയോഗിച്ച്‌ നിലവിലുള്ള പ്രോഗ്രാമുകളില്‍ മാറ്റം വരുത്താന്‍ ആണ്‌ പാച്ച്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാനും കഴിയുന്ന സോഫ്‌റ്റ്‌വെയര്‍ ആണിത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക