Image

സുപ്രീം കോടതി വിധി നമ്പി നാരായണന്റെ കേസില്‍; കോണ്‍ഗ്രസുമായി അതിന്‌ ബന്ധമില്ല: എംഎം ഹസന്‍

Published on 16 September, 2018
സുപ്രീം കോടതി വിധി നമ്പി നാരായണന്റെ കേസില്‍; കോണ്‍ഗ്രസുമായി അതിന്‌ ബന്ധമില്ല: എംഎം ഹസന്‍



ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി നമ്പി നാരായണന്‍ നല്‍കിയ കേസിലാണെന്നും ഇതിന്‌ കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. കോടതി വിധി കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലാത്തതാണെന്നും പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിധിയെക്കുറിച്ചു പ്രതികരിക്കില്ല. കെ.കരുണാകരന്റെ രാജിയെക്കുറിച്ചു മുന്‍പു താന്‍ പറഞ്ഞത്‌ അപ്പോഴത്തെ സാഹചര്യത്തിലാണ്‌. കരുണാകരന്റെ രാജിയുടെ കാരണം അറിയില്ലെന്നും ചോദ്യത്തിനു മറുപടിയായി ഹസന്‍ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം വരട്ടെ. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടത്‌ അവരാണ്‌.

അഭിനവ പരശുരാമനായി പിണറായി വിജയന്‌ മാത്രമായി നവകേരളം സൃഷ്ടിക്കാന്‍ കഴിയില്ല. സ്ഥലംമാറ്റിയും സസ്‌പെന്‍ഡ്‌ ചെയ്‌തും ജീവനക്കാരെ സഹകരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക